റാക് പൊലീസ് വ്യോമയാന വിഭാഗം പോയ വര്‍ഷം ഏര്‍പ്പെട്ടത് 78 രക്ഷാ ദൗത്യങ്ങളില്‍. മലനിരകളിലും വിനോദ മേഖലകളിലും കുടുങ്ങിയവരാണ് എയര്‍വിങ് രക്ഷാ സേനയുടെ സാഹസിക സേവനത്തിന്റെ ഗുണഭോക്താക്കളേറെയും. വ്യത്യസ്ത മേഖലകളില്‍ നടന്ന രക്ഷാ ദൗത്യങ്ങളില്‍ 80 ശതമാനവും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആയിരുന്നുവെന്ന് റാക് പൊലീസ് ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി കേണല്‍ പൈലറ്റ് സഈദ് അല്‍ യമാഹി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം, പട്രോളിങ്, ദേശീയ-ഔദ്യോഗിക-കമ്യൂണിറ്റി പരിപാടികളിലെ പങ്കാളിത്തം തുടങ്ങിയവയിലും 2021ല്‍ എയര്‍വിങ് വിഭാഗം സജീവമായിരുന്നു.
പൊലീസ് ഓപ്പറേഷന് റൂമിലെത്തുന്ന സഹായ വിളികളില്‍ ദ്രുതവേഗത്തിലുള്ള നടപടികളാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് എയര്‍വിങ് നടത്തിയത്. എമിറേറ്റിലെങ്ങും നടന്ന സംഭവങ്ങളില്‍ 20 ശതമാനം ദൗത്യങ്ങളിലും എയര്‍വിങ് പങ്കാളികളായി.
ഏറെ സാഹസികമായാണ് പൈലറ്റുകളും സഹായികളും അപരന്റെ സുരക്ഷ ഉറപ്പാക്കാന്‍ യത്നിക്കുന്നത്.
അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതും കാലാവസ്ഥ മുന്നറിയിപ്പുകളെ നിസാരമായി കാണുന്നതുമാണ് പര്വ്വതനിരകളിലത്തെുന്ന സഞ്ചാരികള്‍ പ്രതിസന്ധിയിലകപ്പെടാന്‍ ഇടയാക്കുന്നത്. ചെറിയ പരിക്കുകളും മാനസിക സമ്മര്‍ദ്ദവും ഒഴിച്ചു നിര്‍ത്തിയാല്‍ പോയ വര്‍ഷം ഈ രംഗത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് ആശ്വാസകരമാണെന്നും സഈദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.