റാസല്‍ഖൈമ: റാക് ഹോസ്പിറ്റല്‍ ഡയബറ്റ്സ് ചലഞ്ച് 2024 (റാക് ഡി.സി) വിജയികള്‍ക്ക് കാഷ് പ്രൈസും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. പ്രമേഹരോഗ ബോധവത്കരണത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ ചലഞ്ചില്‍ വിവിധ എമിറേറ്റുകളില്‍നിന്നായി നൂറുകണക്കിന് പേര് പങ്കാളികളായതായി റാക് ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. റാസാ സിദ്ദീഖി പറഞ്ഞു.
ഫിസിക്കല്‍ കാറ്റഗറിയില്‍ പുരുഷ വിഭാഗത്തില്‍ പാക് പൗരന് അലീമുല്ലാ അലി ഷെര്‍, ഖവാര്‍ അബ്റാര്‍ അഹമ്മദ് (പാക്), മുക്താര്‍ ഹുസൈന് (ബംഗ്ലാദേശ്) എന്നിവരും വനിത വിഭാഗത്തില്‍ മലയാളികളായ റജീന സജി, സൂസമ്മ തോമസ്, റോസന്‍ റാണി (ഹൈദരാബാദ്) തുടങ്ങിയവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി 5000, 3000, 2000 ദിര്‍ഹം വീതം കാഷ് പ്രൈസുകള്‍ നേടി. ശാരിഫ് കാദര്‍, എങ്ങൂര് സുന്ദര്‍ദാസ് അനില്‍കുമാര്‍.
ജോസഫ്, രേണുക സെന്തിൽകുമാര്‍, സന്ധ്യ, ഫാത്തിമ ഹുസൈന് (വെര്‍ച്വല്‍ വിഭാം), സ്റ്റീവന്‍ റോക്ക്, റാക് പോര്‍ട്ട് (കോർപറേറ്റിവ് വിഭാഗം) തുടങ്ങിയവര്‍ക്കും ആദ്യ 10 സ്ഥാനങ്ങളിലെത്തിയ ക്രിസ്റ്റ്യന്‍ ലിസ വെലസ്കൊ, അഹമ്മദ് ശരീഫ്, ഇഖ്ബാല്‍ ഖാന്, അല്ലാ ദിത്ത അല്ല ബചായ, അഹമ്മദ് ഫയാസുദ്ദീന്‍, മുഹമ്മദ് പര്‍വേസ് അലി ഖാദര്‍, അബ്ദുല്റഹ്മാന് ഗുല്‍, സന്തോഷ്കുമാര്‍, മുഹമ്മദ് യാസിര്‍.
പോള്‍ സീഹിമി തുടങ്ങിയവര്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ആഴ്ചകള്‍ നീണ്ട ഡയബറ്റ്സ് ചലഞ്ചെന്ന് മത്സരത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
റാക് ആരോഗ്യ മന്ത്രാലയം ഓഫിസ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല മുഹമ്മദ് അല്‍ ഷെഹി, അറേബ്യന്‍ വെല്‍നസ് ആൻഡ് ലൈഫ് സ്റ്റൈല്‍ മാനേജ്മെന്റ് ചീഫ് വെല്‍നസ് ഓഫിസര്‍ പ്രഫ. അഡ്രിയാന്‍ കെന്നഡി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.