റാസല്‍ഖൈമ: മലയാളം മിഷന് റാസല്‍ഖൈമ ചാപ്റ്ററിന് കീഴില്‍ റാക് ഇന്ത്യന്‍ സ്കൂളില്‍ ‘കുട്ടി മലയാളം ക്ലബ്’ രൂപവത്കരിച്ചു. മലയാളം മിഷന് രജിസ്ട്രാര്‍ വിനോദ് വൈശാഖി ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികളും പ്രധാനാധ്യാപകൻ ഉള്‍പ്പെടെയുള്ളവരും കവിത ചൊല്ലിയും പാട്ടുപാടിയും ചടങ്ങിനെ ശ്രദ്ധേയമാക്കി.
മലയാളം മിഷന് യു.എ.ഇ കോഓഡിനേറ്റര്‍ കെ.എല്‍. ഗോപി, സെക്രട്ടറി അക്ബര്‍ ആലിക്കര, ലോക കേരള സഭാംഗം മോഹനന് പിള്ള, മലയാളം മിഷന് പരിശീലകന് സതീഷ്കുമാര്‍, ഇന്ത്യന്‍ സ്കൂള്‍ മലയാളം വിഭാഗം മേധാവി ഷബ്ന ലത്തീഫ് എന്നിവര്‍ സംസാരിച്ചു. കുട്ടി മലയാളം ഇന്ത്യന്‍ സ്കൂള്‍ കണ്‍വീനര്‍ നജ് ല നാസര്‍ സ്വാഗതവും സ്റ്റുഡന്റ് കണ്‍വീനര്‍ കൃപ സൂസന് ബൈജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.