റാസല്‍ഖൈമ: 850ലേറെ സ്വദേശി തൊഴിലന്വേഷകര്‍ക്ക് അവസരമൊരുക്കി രണ്ടുദിവസമായി നടന്നുവന്ന റാക് ജോബ്സ് ആൻഡ് ഇന്റേണ്‍ഷിപ് ഫെസ്റ്റിവല്‍ സമാപിച്ചു.
ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ഫൗണ്ടേഷന് ഫോര്‍ പോളിസി റിസര്‍ച് ആതിഥേയത്വം വഹിച്ച തൊഴില്‍ ഫെസ്റ്റിവലില്‍ സ്വകാര്യ മേഖലയിലെ 60ഓളം കമ്പനികള്‍ പങ്കെടുത്തു. അഭ്യസ്തവിദ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്നതിനും തൊഴില്‍ വിപണിയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള റാസല്‍ഖൈമയുടെ പ്രതിബദ്ധതയുടെ തെളിവാണ് തൊഴില്‍ ഉത്സവമെന്ന് അല്‍ഖാസിമി ഫൗണ്ടേഷന് ചെയര്മാന് മുഹമ്മദ് ഒമ്രാന് അല്‍ ശംസി പറഞ്ഞു.
വ്യത്യസ്ത കഴിവുകളും അഭ്യസ്തവിദ്യരുമായ തദ്ദേശീയരെ സ്വകാര്യ മേഖലകളിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുകയെന്നതായിരുന്നു ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് ഫെസ്റ്റിവലിന്റെ ഭാഗമായ റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി എച്ച്.ആര് സീനിയര്‍ ഡയറക്ടര്‍ മിറ സഖരിയ പറഞ്ഞു.
ഫെസ്റ്റിവലിലൂടെ പ്രമുഖ സ്വകാര്യ കമ്പനികളില്‍ 850 സ്വദേശികള്‍ക്ക് നിയമനം ലഭിച്ചത് രാജ്യത്തെ തൊഴില്‍ വിപണിക്ക് കരുത്തേകുന്നതാണെന്നും സംഘാടകര്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.