റാസല്‍ഖൈമ: ഗണ്യമായ വിഭാഗം ജനങ്ങള്‍ പ്രവാസ ജീവിതം നയിച്ചതാണ് നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് കാരണമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ അഭിപ്രായപ്പെട്ടു.
റാക് കെ.എം.സി.സി മങ്കട നിയോജക മണ്ഡലം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അധികരിപ്പിക്കുകയും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുകയും ചെയ്യണമെന്നും എം.എല്‍.എ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് ഉമര്‍ സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.എം. ബഷീര്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
സി.വി. അബ്ദുറഹ്മാന്, അക്ബര്‍ രാമപുരം, മര്‍ഹബ താജുദ്ദീന്, അയൂബ് കോയക്കന്‍, ഹനീഫ് പാനൂര്‍, പി.ടി. ശിഹാബ്, ജഅ്ഫര്‍ മണ്ണിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ഒ.കെ. മര്വാന് ഖുര്‍ആന്‍ പാരായണം നടത്തി. ബഷീര്‍ കൊളത്തൂര്‍ സ്വാഗതവും നൗഷാദലി പുലാക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.