റാസല്‍ഖൈമ: അപകടങ്ങളും അസാധാരണ സംഭവങ്ങളും നേരിടുന്നതിന് പ്രായോഗിക പരിശീലനം സംഘടിപ്പിച്ച് റാക് ആഭ്യന്തര മന്ത്രാലയം.റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ്, ട്രാഫിക് ആൻഡ് പട്രോള്‍, കെ 9 സെക്യൂരിറ്റി ഇന്സ്പെക്ഷന് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെ സ്ട്രീറ്റ് സെക്യൂരിറ്റി വെഹിക്കിള്‍ നിര്‍മാണശാല ആസ്ഥാനത്തായിരുന്നു പരിശീലനം.
എക്സര്‍സൈസ് ഷീല്‍ഡ് 1 എന്ന പേരില്‍ നടന്ന പരിപാടിയില്‍ അപകടങ്ങളില്‍പ്പെടുന്നവരെ സുരക്ഷിതമായി മോചിപ്പിക്കുന്നത്, വാഹനപരിശോധന തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ പരിശീലനം നടന്നു. പ്രതികൂലസാഹചര്യങ്ങളെ വിജയകരമായി കൈകാര്യം ചെയ്യുന്നതിന് പരിശീലനപരിപാടികള്‍ സഹായിക്കുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. നൂതന സാങ്കേതിക സംവിധാനങ്ങളെ പരിചയപ്പെടുത്തിയ പരിശീലനത്തില്‍ കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രദര്‍ശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.