റാസല്‍ഖൈമ: പോയവര്‍ഷം വിവിധ ഘട്ടങ്ങളിലായി 88 രക്ഷാദൗത്യങ്ങളിലേര്പ്പെട്ടതായി റാക് പൊലീസ് വ്യോമയാന വകുപ്പ്. 2021നെ അപേക്ഷിച്ച് 2022ല്‍ കൂടുതല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവിയേഷന്‍ ജീവനക്കാര്‍ നേതൃത്വം നല്കി.
പർവതനിരകളില്‍ കുടുങ്ങിയവര്‍ക്കും മഴയത്തെുടര്‍ന്ന് താഴ്വരകളിലും അരുവികളിലും അകപ്പെട്ടവര്‍ക്കും തുണയായി വ്യോമസേന എത്തിയതായി റാക് പൊലീസ് സ്പെഷല്‍ ടാസ്ക് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. യൂസഫ് ബിന്‍ യാക്കൂബ് അല്‍സാബി വ്യക്തമാക്കി.
ജീവനക്കാരുടെയും സേനാ വിഭാഗത്തിന്റെയും സമര്‍പ്പണവും പ്രഫഷനല്‍ മികവും സമൂഹത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന് അഭിമാനവുമാണെന്ന് ഡോ. യൂസഫ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.