റാസല്‍ഖൈമ: റാക് പൊലീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടന്നുവന്ന സമ്മര്‍ പൊലീസ് ഫ്രണ്ട്സ് പ്രോഗ്രാം സമാപിച്ചു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ സാംസ്കാരിക അവബോധം വളര്‍ത്തുകയും സുരക്ഷാമൂല്യങ്ങള് കരുപ്പിടിപ്പിക്കുകയും ചെയ്യുന്ന പരിപാടികളാണ് ക്യാമ്പില്‍ ഒരുക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ ക്ലബുകളുടെ സഹകരണത്തോടെ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കായിക പരിശീലനം, യാത്രകള്‍ തുടങ്ങിയ സേവന-ഉല്ലാസ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ ആവേശപൂർവമാണ് പങ്കെടുത്തതെന്ന് റാക് പൊലീസ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ താരിഖ് മുഹമ്മദ് ബിന്‍ സെയ്ഫ് അഭിപ്രായപ്പെട്ടു.
എട്ടു മുതല്‍ 15 വയസ്സു വരെയുള്ള 173 വിദ്യാര്‍ഥികള്‍ മൂന്നാഴ്ച നീണ്ട പരിപാടിയുടെ ഭാഗമായതായി പൊലീസ് ഫ്രണ്ട്സ് പ്രോഗ്രാം ജനറല്‍ സൂപ്പര്‍വൈസറും പൊലീസ് ഓഫിസേഴ്സ് ക്ലബ് ബ്രാഞ്ച് ഡയറക്ടറുമായ ക്യാപ്റ്റന്‍ സെയ്ഫ് റാഷിദ് അല്‍ ഹബ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.