റാസല്‍ഖൈമ: ഇന്ത്യന്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് റാക് പൊലീസ് റാക് ഇന്ത്യന്‍ അസോസിയേഷനെ ചുമതലപ്പെടുത്തിയതായി അസോസിയേഷന് മാനേജ്മെൻറ് കമ്മിറ്റി വാർത്തക്കുറിപ്പില്‍ അറിയിച്ചു. ചെറിയ പ്രശ്നങ്ങള്‍ പരാതിക്കാര്‍ തമ്മില്‍ കൂടിയാലോചിച്ച് രമ്യതയിലെത്തുന്നതാണ് ഉചിതം.
പരിഹരിക്കാന്‍ കഴിയാത്തവ മാത്രം ബന്ധപ്പെട്ട വകുപ്പില്‍ പരാതി സമര്‍പ്പിച്ചാല്‍ മതിയെന്ന് ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികളുമായി നടന്ന ചർച്ചയില്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. വ്യാപാരികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് പ്രസിഡൻറ് എസ്.എ. സലീം പൊലീസിനോട് അഭ്യര്‍ഥിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഇക്കണോമിക് വകുപ്പുമായി ചർച്ച സംഘടിപ്പിക്കാമെന്ന് പൊലീസ് പ്രതികരിച്ചു.
വിവിധ പിഴകള്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യു.എ.ഇയുടെ ഉന്നമനത്തിന് ഇന്ത്യന്‍ സമൂഹം നല്കുന്ന സംഭാവനകളെ പൊലീസ് സംഘം പ്രകീര്‍ത്തിച്ചു.
ഇന്ത്യന്‍ അസോസിയേഷന് ആസ്ഥാനത്ത് നടന്ന ചർച്ചയില്‍ റാക് പൊലീസിനെ പ്രതിനിധീകരിച്ച് മേജര്‍ ജാസിം ബുറൂഹ, സെയ്ഫ് സാലിം ഖാത്രി, അഹ്മദ് ഹംദാന്‍ എന്നിവരും റാക് ഇന്ത്യന്‍ അസോസിയേഷന് വേണ്ടി പ്രസിഡൻറ് എസ്.എ. സലീം, സെക്രട്ടറി ബി. മധു, എ.കെ. സേതുനാഥ്, നാസര്‍ അല്‍മഹ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.