റാസല്‍ഖൈമ: അധ്യാപകദിനം ആഘോഷിച്ച് റാസല്‍ഖൈമ. കമ്യൂണിറ്റി പൊലീസിന്റെയും സോഷ്യല്‍ സപ്പോര്‍ട്ട് സെന്ററിന്റെയും സഹകരണത്തോടെ അവാഫി എജുക്കേഷനല്‍ അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പരിപാടികള്‍ ഒരുക്കിയത്.
സായിദ് എജുക്കേഷനല്‍ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ അല്‍ ദിഗ്ദാഗ പൊലീസ് സ്റ്റേഷന് കമ്യൂണിറ്റി പൊലീസ് ബ്രാഞ്ച് ഡയറക്ടര്‍ മേജര്‍ സെയ്ഫ് മുഹമ്മദ് ബിന്‍ സെയ്ഫ്, ക്യാപ്റ്റന്‍ മോസ റാഷിദ് അല്ഖബൂരി, മറിയം അഹമ്മദ് അല്‍ സലാമി, മേജര്‍ ഒബൈദ ജുമാ അല്‍ ഷഹി എന്നിവര്‍ അധ്യാപകര്‍ക്ക് ആദരമര്‍പ്പിച്ചു. രാഷ്ട്ര നിര്‍മാണ പ്രക്രിയകളിലും സുസ്ഥിര വികസനത്തിനും വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതില്‍ അധ്യാപക സമൂഹം സ്തുത്യര്ഹസേവനമാണ് നിര്‍വഹിക്കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.