റാസല്‍ഖൈമ: നിയമവിരുദ്ധമായി നിരത്തിലിറക്കിയ 7772 വാഹനങ്ങള്‍ പിടിച്ചെടുത്തതായി റാക് പൊലീസ്.
നവംബറില്‍ പ്രവര്‍ത്തന സജ്ജമായ നൂതന സ്മാര്‍ട്ട് സംവിധാനത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. റോഡ് സുരക്ഷക്കായി റാസല്‍ഖൈമയിലെ പ്രധാന നിരത്തുകളിലും ഉള്‍റോഡുകളിലും റൗണ്ട് എബൗട്ടുകളിലും പട്രോളിങ് വിഭാഗത്തിന് പുറമെ സ്മാര്‍ട്ട് കാമറ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്.
കാലഹരണപ്പെട്ട വാഹനം ഉപയോഗിച്ചാല്‍ 599 ദിര്‍ഹം പിഴയും ഏഴ് ദിവസം വാഹനം പിടിച്ചെടുക്കലും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. നിയമവിരുദ്ധമായ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നതാണ്. റോഡ് നിയമങ്ങള്‍
കര്‍ശനമായി പാലിച്ച് അപകടങ്ങള്‍ ഒഴിവാക്കാന്‍ സമൂഹം തയാറാകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.