തടവുകാര്‍ക്ക് സോഷ്യല്‍ ക്ലബ് സ്ഥാപിച്ച് റാക് പൊലീസ്റാസല്ഖൈമ: വിവിധ കുറ്റകൃത്യങ്ങളിലകപ്പെട്ട് ജയില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് സോഷ്യല്‍ ക്ലബ് ആരംഭിച്ച് റാക് പൊലീസ്. ശിക്ഷാ കാലാവധി കഴിയുന്നതോടെ കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമാകുന്ന പ്രവൃത്തികളിലേക്ക് വഴി നടത്തുകയാണ് തടവുകാര്‍ക്ക് സാംസ്കാരിക-വിനോദ പരിപാടികള്‍ ഒരുക്കുന്നതിന് ക്ലബ് സ്ഥാപിച്ചതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ഫൗണ്ടേഷന് പബ്ലിക് പോളിസി റിസര്‍ച്ചിന്റെ സഹകരണത്തോടെയാണ് അന്തേവാസികള്‍ക്കായി ജയില്‍ വകുപ്പിന്റെ പുതിയ സംരംഭം ഒരുക്കിയതെന്ന് കേണല്‍ അബ്ദുല്ല അല്‍ ഹൈമര്‍ പറഞ്ഞു. പരമ്പരാഗത രീതിയിലുള്ള വായനശാല, കമ്പ്യൂട്ടറുകള്‍, ക്ലാസ് മുറികള്‍ തുടങ്ങിയവ സോഷ്യല്‍ ക്ലബിലുള്പ്പെടും. വിവിധ പരിപാടികള്‍ക്കൊപ്പം സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയായും സോഷ്യല്‍ ക്ലബ് മാറും. അന്തേവാസികള്‍ക്ക് സാമൂഹികവും സാംസ്കാരികവുമായ പിന്തുണ ശക്തിപ്പെടുത്താൻ ക്ലബ് സഹായിക്കുമെന്നും അബ്ദുല്ല അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.