റാസല്‍ഖൈമ: ഇനിയും പുതിയ നമ്പര്‍ പ്ലേറ്റുകള്‍ സ്വീകരിക്കാത്ത വാഹന ഉടമകള്‍ പഴയ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി പുതിയ രൂപകൽപനയിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ സ്വീകരിക്കണമെന്ന് റാക് പൊലീസ് അറിയിച്ചു. റാക് വെഹിക്കിള്‍ വില്ലേജില്‍ നിശ്ചിത നടപടിക്രമങ്ങളിലൂടെ എളുപ്പത്തില്‍ പുതിയ നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കും. അറബിക് കാലിഗ്രാഫിയില്‍ രൂപകല്പന ചെയ്ത് പുതിയ മുഖത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ 2020ലാണ് റാസല്‍ഖൈമയില്‍ അവതരിപ്പിച്ചത്.
പുതിയ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന ഘട്ടത്തിലുമാണ് ഉപഭോക്താക്കള്‍ സാധാരണ പുതിയ നമ്പര്‍ പ്ലേറ്റുകളിലേക്ക് മാറുന്നത്. എന്നാല്‍, ഇനി റാസല്‍ഖൈമ രജിസ്ട്രേഷനിലുള്ള മുഴുവന്‍ വാഹന ഉടമകളും തങ്ങളുടെ വാഹനങ്ങളിലെ പഴയ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി പുതിയത് സ്വീകരിക്കണമെന്നാണ് നിര്‍ദേശം. നാലരവര്‍ഷമായി അധികൃതര്‍ പുതിയ നമ്പര്‍ പ്ലേറ്റുകള്‍ അവതരിപ്പിച്ചെങ്കിലും വാഹനങ്ങളില്‍ ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല. പുതിയ നോട്ടീസ് കാലയളവില്‍ പഴയ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റാത്തവര്‍ക്ക് ഭാവിയില്‍ പിഴയുള്‍പ്പെടെ നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.