റാസല്‍ഖൈമ: കോവിഡിനെതിരെ ജാഗ്രത കൈവിടരുതെന്ന സന്ദേശമുയര്‍ത്തി റാക് പൊലീസിെൻറ ബോധവത്കരണ പ്രചാരണം. ‘സമൂഹത്തിെൻറ ആരോഗ്യ സംരക്ഷണവും സുരക്ഷയും’ എന്ന തലക്കെട്ടിലാണ് പ്രചാരണം നടത്തുന്നതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ സെന്‍ട്രല്‍ ഓപറേഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി, ബ്രിഗേഡിയര്‍ അഹമ്മദ് സഈദ് അല്‍ നഖ്ബി തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ കോവിഡ് വ്യാപനം തടയാന്‍ കഴിയും. വാഹനങ്ങളും അണുമുക്തമാക്കാന്‍ ശ്രദ്ധിക്കണമെന്ന് അഹമ്മദ് അല്‍ നഖ്ബി നിർദേശിച്ചു. റോഡ് നിയമങ്ങള്‍ പാലിച്ച് അപകടങ്ങള്‍ ഒഴിവാക്കാനും എല്ലാ വിഭാഗം ജനങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.