റാസല്‍ഖൈമ: സമൂഹ സുരക്ഷ ഉറപ്പാക്കാനും സേവനങ്ങളുടെ വേഗം വര്‍ധിപ്പിക്കുന്നതിനും റാക് പൊലീസും പബ്ലിക് പ്രോസിക്യൂഷനും തമ്മിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് റാസല്‍ഖൈമയില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ ധാരണ. റാക് പബ്ലിക് പ്രോസിക്യൂഷന്‍സ് ആസ്ഥാനത്ത് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി, പബ്ലിക് പ്രോസിക്യൂഷന്‍സ് വകുപ്പ് ഉപദേഷ്ടാവ് റാഷിദ് അഹമ്മദ് അല്‍ മലിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുപ്രധാന യോഗം.
റാക് പൊലീസും പബ്ലിക് പ്രോസിക്യൂഷന് വകുപ്പുമായുള്ള യോജിച്ച പ്രവര്‍ത്തനത്തിന് ഇലക്ട്രോണിക് ലിങ്ക് സംവിധാനം കാര്യക്ഷമമാക്കും. ഇതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യേക പാക്കേജ് ബജറ്റില്‍ വകയിരുത്തും. പീനല്‍ ആൻറ് കറക്ഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷനിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. റാക് പൊലീസ് ജനറല്‍ ഡയറക്ടറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്‍സ് വകുപ്പ്, കോടതി, തുടങ്ങിയവയുടെ സംയുക്ത പ്രവര്‍ത്തനം സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ സഹായിക്കുമെന്ന് യോഗം വിലയിരുത്തി. വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.