റാസല്‍ഖൈമ: എമിറേറ്റിലെ പൊലീസ് വാഹനങ്ങള്‍ക്ക് ഇനി പുതുമുഖം. റാക് മനാര്‍ മാളില്‍ നടന്ന പ്രൗഢ ചടങ്ങില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പുതുവര്ണത്തിലുള്ള പൊലീസ് വാഹനങ്ങള്‍ നാടിന് സമര്‍പ്പിച്ചു.
നൂതന സാങ്കേതികതകളിലൂടെ സ്മാര്‍ട്ട് സേവനമാണ് റാക് പൊലീസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. രൂപകൽപനയിലെ മാറ്റത്തിനൊപ്പം സേവനങ്ങള്‍ വേഗത്തിലും കൃത്യതയിലും ലഭ്യമാകുമെന്നതും പുതിയ പട്രോള്‍ വാഹനങ്ങളുടെ പ്രത്യേകതയാണ്.
എല്ലാ പൊലീസ് വാഹനങ്ങളിലും അത്യാധുനിക സ്മാര്‍ട്ട് സംവിധാനം സജ്ജമാണ്. സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ഇത് പൊലീസ് സേനയെ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
1971 മുതല്‍ വിവിധ കാലയളവുകളില്‍ റാസല്‍ഖൈമയില്‍ നിലവിലുണ്ടായിരുന്ന വാഹനങ്ങളുടെ വിവരണവും ചടങ്ങില്‍ നടന്നു. ജനറല്‍ റിസോഴ്സ് അതോറിറ്റി ചെയര്മാന് ബ്രിഗേഡിയര്‍ ജമാല്‍ അഹമ്മദ് അല്‍ തയര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.