റാസല്‍ഖൈമ: വേനലവധി കഴിഞ്ഞ് തുറന്ന സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍ ഫീല്‍ഡ് പര്യടനം നടത്തി റാക് പൊലീസ് ആക്ടിങ് കമാന്‍ഡര്‍ ബ്രി. ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തായർ.
അവാഫി മേഖലയിലെ സ്കൂളിലെത്തിയ അദ്ദേഹം വിദ്യാര്‍ഥികളും സ്കൂള്‍ മാനേജ്മെന്‍റുമായും സംവദിച്ചു. സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ഊന്നല്‍ നല്‍കുന്നതാണ് റാക് പൊലീസിന്‍റെ കര്‍മ പദ്ധതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രി. അഹമ്മദ് അല്‍സാം അല്‍ നഖ്ബി, വിദ്യാഭ്യാസ മന്ത്രാലയം ഓപറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഖാലിദ് അഹമ്മദ് അല്‍ ഷഹി, വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ ഹയാത്ത് അല്‍ ഷഹി എന്നിവര്‍ ചേര്‍ന്ന് ജമാല്‍ അഹമ്മദിനെ സ്വീകരിച്ചു.
റാക് പൊലീസ് നടപ്പാക്കുന്ന വിദ്യാഭ്യാസ ബോധവത്കരണ ശ്രമങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും മാനേജ്മെന്‍റിനും ജീവനക്കാര്‍ക്കും ഗുണകരമായ അവബോധം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സുരക്ഷക്ക് ഊന്നല്‍ നല്‍കിയുള്ള റാക് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.