റാസല്‍ഖൈമ: വര്‍ധിച്ചുവരുന്ന റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണ പ്രചാരണവുമായി റാക് പൊലീസ്. ആവശ്യക്കാര്‍ക്ക് മുന്നില്‍ കുറഞ്ഞ നിരക്ക് അവതരിപ്പിച്ച് പ്രലോഭന ഓഫറുകള്‍ നല്കുന്ന രീതിയിലാണ് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാര്‍ സ്വീകരിക്കുന്നത്.
റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് റിസര്‍ച്ച് വകുപ്പുമായി ചേര്‍ന്നാണ് ഈ രംഗത്തെ തട്ടിപ്പുകളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്, വിവിധ മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാരുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കുന്ന പ്രചാരണം നടത്തും.
വസ്തുവകകളുടെയും ഭൂമിയുടെയും വില്പന പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണം. മൂല്യമേറിയ വസ്തുവകകള്‍ കുറഞ്ഞ വിലക്ക് വാഗ്ദാനം ചെയ്യുന്നവര്‍ക്ക് അഡ്വാന്‍സ് തുകയും ഡോക്യുമെന്റുകളും കൈമാറുന്നതിന് മുമ്പ് സമയമെടുത്തുതന്നെ ഉറവിടത്തിന്റെ വിശ്വാസ്യത സ്ഥിരീകരിക്കണമെന്നും അധികൃതര്‍ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.