‘നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ പ്രതിബദ്ധത’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ബോധവത്കരണ പ്രചാരണത്തില്‍ റാക് പൊലീസ്

ഗതാഗത ബോധവത്കരണവുമായി റാക് പൊലീസ്

റാസല്‍ഖൈമ: 'നിങ്ങളുടെ സുരക്ഷ, നിങ്ങളുടെ പ്രതിബദ്ധത' എന്ന ശീര്‍ഷകത്തില്‍ ഗതാഗത ബോധവത്കരണവുമായി റാക് പൊലീസ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് പ്രത്യേക ബോധവത്കരണമെന്ന് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അല്‍സാം അല്‍നഖ്ബി പറഞ്ഞു. പ്രധാന നിരത്തുകള്‍, ഉള്‍റോഡുകള്‍, റൗണ്ടെബൗട്ടുകള്‍, ട്രാഫിക് സിഗ്നലുകള്‍ തുടങ്ങിയിടങ്ങളില്‍ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചാകും പ്രചാരണ പരിപാടികള്‍ തുടരുക. റോഡ് - വാഹന നിയമങ്ങളുടെ പ്രാഥമിക പാഠങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് അപകടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴി വെക്കുന്നത്. വാഹന ഉപഭോക്താക്കള്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴക്ക് പുറമെ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ക്കും വിധേയമാക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Tags:    
News Summary - Rak police with traffic awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.