റാസല്‍ഖൈമ: അരനൂറ്റാണ്ട് ഗള്‍ഫ് പ്രവാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ആദരവ് ഒരുക്കി എസ്.എന്‍.ഡി.പി സേവനം റാക് യൂനിയന്‍ സംഘടിപ്പിച്ച ‘ട്രിബ്യൂട് ടു റാക് വെറ്ററന്‍സ് -വിഷു-ഈസ്റ്റര്‍-ഈദ്’ ആഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി.
റാസല്‍ഖൈമയില്‍ 50 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന കമറുദ്ദീന് കെ.എം, വേലായുധന് സുശീലന്, അഡ്വ. സണ്ണി വര്‍ഗീസ്, അശോകന് കരുണാകരന്, ഹബീബുറഹ്മാന് മുണ്ടോള്‍, ജിറ്റോ വസ്വാനി, സുരേഷ്കുമാര്‍ കെ തുടങ്ങിയവര്‍ക്ക് റാക് കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ ഡെപ്യൂട്ടി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ യഥീന് പട്ടേല്‍ ശ്രീനാരയണീയ പ്രസ്ഥാനത്തിന്റെ പ്രശസ്തി ഫലകം സമ്മാനിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ എം.കെ. രാജന്, എസ്. പ്രസാദ്, കെ.എസ്. വാചസ്പതി, ജെ.ആര്.സി. ബാബു, സുരേഷ് തിരുക്കുളം, സാജന് സത്യ, ജയശ്രീ അനിമോന് എന്നിവര്‍ പൊന്നാടയണിയിച്ചു. മുനീറ കറം അലത്തര്, ശൈമ സഈദ്, അല്‍ ഷെഹി, ശൈഖ ഹമദ് അല്‍സാബി, റാക് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. അസൈനാര്‍, ഐ.ആര്.സി അഡ്മിനിസ്ട്രേറ്റര്‍ പത്മരാജ്, കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, വെണ്മ പ്രസിഡന്റ് പ്രേംരാജ് തുടങ്ങി വിവിധ കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയും ഭാരവാഹികളും പ്രതിനിധികളും സംബന്ധിച്ചു.
ജെ.ആര്.സി. ബാബു, സലാം പാപ്പിനിശ്ശേരി, ഫവാസ് അബ്ദുല്ല അഹമ്മദ് ബിന്‍ ജുമാ അല്തനൈജി (ബിസിനസ് എക്സലന്‍സ്), ഗള്‍ഫ് മാധ്യമം, റേഡിയോ കേരളം (മീഡിയ എക്സലന്‍സ്), കിഷോര്‍ രാമന്‍കുട്ടി, പുഷ്പന് ഗോവിന്ദന്, ഡോ. ലഹല്‍ മുഹമ്മദ് അബ്ദുല്ല, എം.ബി. അനീസുദ്ദീന്‍, അഷ്റഫ് തുടങ്ങിയവരെയും പത്താം ക്ലാസ്, പ്ലസ് ടു ഉന്നത വിജയികളെയും ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
നിസാം കോഴിക്കോട്, പ്രണവം മധു, രിധു കൃഷ്ണ, ദേവാനന്ദ, ഭവാനി രാജേഷ്, സോണിയ നിസാം, അനുപമ പിള്ള, കൃഷ്ണ ഉജ്ജ്വല്‍, അനു ബാലനാരായണ്‍ തുടങ്ങിയവരുടെ കലാവിരുന്നും അരങ്ങേറി.
എസ്.എന്‍.ഡി.പി സേവനം റാക് യൂനിയന്‍ പ്രസിഡന്റ് അനില്‍ വിദ്യാധരന് അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സുഭാഷ് സുരേന്ദ്രന് നന്ദി പറഞ്ഞു. റാക് യൂനിയന്‍ ഭാരവാഹികളായ രാജന് പുല്ലിതടത്തില്, സന്തോഷ്കുമാര്‍, സതീഷ്കുമാര്‍, അനിരുദ്ധന്, സുരേന്ദ്ര ബാബു, ഉണ്ണി ഗംഗാധരന്, ഷീല രാജീവന്, ജ്യോതി രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.