റാസൽഖൈമ: റാക് എസ്.എൻ.ഡി.പി യൂനിയൻ, ശാഖ, വനിത, യൂത്ത് മൂവ്മെൻറ്, ബാലവേദി ഭാരവാഹികൾ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി കോവിഡ് മാനദണ്ഡം അനുസരിച്ച് കുടുംബസംഗമം നടത്തി. ഉയർന്ന മാർക്കോടെ ഉപരിപഠനത്തിന് അർഹരായ യൂനിയനിലെ എല്ലാ കുട്ടികൾക്കും െമമെേൻറാ നൽകി അനുമോദിച്ചു. റാക് നൂർ കമ്പനിയിൽ ജോലിക്കിടെ അപകടത്തിൽ ജീവൻ നഷ്ടമായ അപ്പുക്കുട്ടെൻറ കുടുംബത്തിന് ധനസഹായം നൽകി.
പ്രവാസജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രാജേന്ദ്ര പ്രസാദിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. പ്രസിഡൻറ് ജെ.ആർ.സി ബാബു അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, ഡയറക്ടർ ബോർഡ് അംഗം പി.ടി. രാജൻ, വനിത സെക്രട്ടറി ശലീനാ സതീശൻ, യൂനിയൻ കൗൺസിലർമാരായ കിഷോർ രാമൻകുട്ടി, ഉണ്ണി ഗംഗാധരൻ, സുരേന്ദ്രബാബു, അനിരുദ്ധൻ, സന്തോഷ്, സുദർശനൻ മാഷ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുഭാഷ് സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡൻറ് അനിൽ വിദ്യാധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.