റാസല്‍ഖൈമ: സാമ്പത്തിക വളർച്ചാരംഗത്തെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ എസ് ആൻഡ് പി പുറത്തുവിട്ട ആഗോളപട്ടികയിൽ മികച്ച സ്ഥാനം കൈവരിച്ച് റാസൽഖൈമ. ‘സ്റ്റേബിള്‍’ എന്ന സ്ഥാനത്തുനിന്ന് റാസല്‍ഖൈമയെ ‘പോസിറ്റീവ്’ എന്നതിലേക്ക് ഉയർത്തിയാണ് എസ് ആൻഡ് പി പുതിയ ആഗോള റേറ്റിങ് പട്ടിക പുറത്തുവിട്ടത്. റാസല്‍ഖൈമയുടെ വൈവിധ്യവത്കരണത്തെയും ശക്തമായ സാമ്പത്തിക അടിത്തറയെയും വ്യക്തമാക്കുന്നതാണ് ഇതെന്ന് റാക് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.
നിക്ഷേപരംഗത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലം നല്കുന്ന തന്ത്രപ്രധാനമായ നയങ്ങളാണ് റാസല്‍ഖൈമ ആവിഷ്കരിച്ചത്. പ്രത്യേകിച്ച് റാക് വിനോദമേഖലയെ നിക്ഷേപകര്‍ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ പുനര്‍മൂല്യനിര്‍ണയത്തിലെ നേട്ടം റാസല്‍ഖൈമയുടെ സമ്പദ് വ്യവസ്ഥക്ക് കരുത്ത് നല്‍കുന്നതാണെന്ന് ബിസിനസ് രംഗത്തുള്ളവര്‍ വിലയിരുത്തുന്നു. യു.എ.ഇക്കും ജി.സി.സി രാജ്യങ്ങള്‍ക്കുമൊപ്പം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും എണ്ണയിതര വളര്‍ച്ചയുടെ നേട്ടത്തിലെ പങ്കും റാസല്‍ഖൈമ പ്രയോജനപ്പെടുത്തുന്നു. ഖനന മേഖല, റിയല്‍ എസ്റ്റേറ്റ്, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളിലൂടെ റാസല്‍ഖൈമ കൈവരിക്കുന്ന നേട്ടങ്ങള്‍ ഏജന്‍സി എടുത്തുകാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.