റാസല്‍ഖൈമ: ബാങ്കില്‍ നിക്ഷേപിക്കാനായി വാണിജ്യ സ്ഥാപനത്തില്‍ നിന്നുകൊണ്ടുവന്ന വന്‍ തുക തട്ടിയെടുത്ത കവര്‍ച്ചാ സംഘം റാസല്‍ഖൈമയില്‍ പിടിയില്‍. കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച പ്രവര്‍ത്തന പദ്ധതികളാണ് മോഷണ സംഘത്തെ വേഗത്തില്‍ വലയിലകപ്പെടുത്താന്‍ സഹായിച്ചതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.
രാജ്യത്ത് മോഷണം പതിവാക്കിയ കണ്ണികളില്‍പ്പെടുന്ന നാലംഗ സംഘത്തെയാണ് തന്ത്രപരമായ നീക്കത്തിലൂടെ വലിയിലാക്കിയതെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ അബ്ദു മുഹമ്മദ് അലി മുഖസ് അറിയിച്ചു.
2,87,400 ദിര്‍ഹവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. സ്ഥാപനത്തില്‍ നിന്ന് പണം നിക്ഷേപിക്കാനത്തെിയവരില്‍ നിന്നുള്ള പിന്തുണ കൊള്ളസംഘത്തിന് എളുപ്പത്തില്‍ വന്‍ തുക കൈക്കലാക്കാന്‍ സഹായിച്ചതെന്നാണ് വിവരം. എന്നാല്‍, സംഭവം അറിഞ്ഞയുടന്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ നിരീക്ഷണ പരിശോധനയില്‍ തൊണ്ടി മുതലോടെ ഏഷ്യന്‍ വംശജരായ പ്രതികള്‍ പിടിയിലാവുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ നിന്ന് മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളുവെന്നും പ്രതികളെ മേല്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.