അബൂദബി: ബാപ്സ് ഹിന്ദുക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന രക്ഷാബന്ധൻ ചടങ്ങിൽ നിരവധി ഇന്ത്യൻ പ്രവാസികൾ പങ്കെടുത്തു. വിവിധ എമിറേറ്റുകളിലെ ലേബർ ക്യാമ്പുകളിൽ നിന്നെത്തിയ തൊഴിലാളികളും ചടങ്ങിനെത്തിയിരുന്നു. ക്ഷേത്ര മേധാവി ബ്രഹ്മവിഹാരി സ്വാമി ആഘോഷത്തിന്റെ സാംസ്കാരിക പ്രാധാന്യം വിശദീകരിച്ചു. തൊഴിലാളികളെ ആദരിക്കുന്നതിനായി പ്രത്യേക പരിപാടിയും നടന്നു.
കമ്പനികൾ ജീവനക്കാരെ ബസുകളിൽ ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു. തബല, ഹാർമോണിയം, സിത്താർ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയിൽ പരമ്പരാഗത ഭക്തിഗാനാലാപനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.