റമദാൻ: ദുബൈയിൽ 178 യാചകർ അറസ്റ്റിൽ

ദുബൈ: റമദാന് മുന്നോടിയായി ദുബൈ പൊലീസ് 178 യാചകരെ അറസ്റ്റ് ചെയ്തു. 134 പുരുഷൻമാരും 44 സ്ത്രീകളും ഉൾപ്പെടുന്നു. മാർച്ച് 18 മുതൽ റമദാൻ ഒന്നു വരെയുള്ള കണക്കാണിത്.

ദുബൈയിൽ യാചന നിരോധിച്ചിട്ടുണ്ട്. റമദാനിൽ യാചനക്കെതിരെ ശക്തമായ കാമ്പയിനാണ് ദുബൈ പൊലീസ് ആസൂത്രണം ചെയ്തത്. വരും ദിവസങ്ങളിൽ ശക്തമായ നിരീക്ഷണമുണ്ടായിരിക്കുമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്മെന്‍റ് ആക്ടിങ് ഡയറക്ടർ കേണൽ അഹ്മദ് അൽ അദീദി പറഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ റമദാന് മുമ്പുതന്നെ രൂപവത്കരിച്ചിരുന്നു. ഓരോ വർഷവും യാചകരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. അർഹർക്ക് സഹായം എത്തിക്കാൻ അംഗീകൃത ജീവകാരുണ്യ സംഘടനകളും ഔദ്യോഗിക അധികൃതരും തയാറാണ്. സാമ്പത്തിക സഹായവും ഭക്ഷണവുമെല്ലാം നൽകുന്നുണ്ട്.

സഹായം ആവശ്യമുള്ളവർ ഇവരെയാണ് സമീപിക്കേണ്ടത്. സമൂഹത്തിന്‍റെ സുരക്ഷക്ക് ഭീഷണിയാണ് യാചന. ദുബൈയുടെ സൽപേരിന് ഇത് കളങ്കം വരുത്തും. അതിനാൽ, ഇക്കാര്യം ഗൗരവമായാണ് അധികൃതർ എടുത്തിരിക്കുന്നത്. യാചനക്ക് പിടിയിലായാൽ 5000 ദിർഹവും മൂന്ന് മാസം വരെ തടവുമാണ് ശിക്ഷ.

യാചകരെ എത്തിക്കുന്ന പ്രഫഷനൽ സംഘങ്ങളുണ്ട്. അത്തരക്കാർക്ക് ലക്ഷം ദിർഹം പിഴയും ആറുമാസം തടവുമാണ് ശിക്ഷ. യാചന ശ്രദ്ധയിൽപെട്ടാൽ 901 എന്ന ടോൾ ഫ്രീ നമ്പറിലോ പൊലീസ് എയ സർവിസ് വഴിയോ ദുബൈ പൊലീസിന്‍റെ ആപ്പിലൂടെയോ വിവരം അറിയിക്കണം.

Tags:    
News Summary - Ramadan: 178 beggars arrested in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.