അൽഐൻ ഗ്രാൻഡ്​ മോസ്കിലെ പെരുന്നാൾ നമസ്കാരം പള്ളിയുടെ പുറത്തേക്ക്​ നീണ്ടപ്പോൾ

ചിത്രം: ഷൈജിത്​ കണ്ണൂർ

ആഘോഷം അതിരുവിടരുത്​ -അബ്ദുസ്സലാം മോങ്ങം

ദുബൈ: മദ്യവും മദനോത്സവങ്ങളുമില്ലാതെ ആഘോഷിക്കാനാകില്ലെന്ന മട്ടിലാണ് പുതിയ കാലത്തെ ആഘോഷങ്ങളെന്നും ആഘോഷങ്ങൾ അതിരുവിടരുതെന്നും അല്‍മനാര്‍ ഇസ്ലാമിക് സെന്‍റര്‍ ഡയറക്ടർ മൗലവി അബ്ദുസ്സലാം മോങ്ങം. ദുബൈ മതകാര്യവകുപ്പിന്‍റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിൽ ഖുതുബ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.


ദുബൈ മതകാര്യവകുപ്പിന്‍റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍റര്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹ്


കോടികളുടെ മദ്യ വില്‍പന നടക്കുന്ന ദിനങ്ങള്‍ മതപരമായ മാനങ്ങളുള്ള ആഘോഷ ദിനങ്ങളാണെന്ന വൈരുധ്യം വര്‍ഷങ്ങളായി കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇസ്ലാമിന്‍റെ ആഘോഷങ്ങള്‍ ലാളിത്യത്തിന്‍റെയും സര്‍ഗാത്മകതയുടെയും അടയാളങ്ങള്‍ കൂടിയാണ്. എല്ലാവര്‍ക്കും ഒരേ പോലെ പങ്കെടുക്കാന്‍ കഴിയുന്ന ലളിതമായ ആഘോഷ ചടങ്ങുകളാണ് ഇസ്ലാമിലെ രണ്ട് പെരുന്നാളുകളും. പുതിയ കാലത്തെ ആഘോഷങ്ങള്‍ ദേഹേഛകളെ ദൈവ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന്‍റെ പേരായി മാറിയിരിക്കുന്നു. കള്ളും പെണ്ണും അഴിഞ്ഞാട്ടവും ആഘോഷത്തിന്‍റെ അനിവാര്യ ഘടകങ്ങളായി മാറുന്നത് അങ്ങനെയാണ്. ആഘോഷങ്ങള്‍ പരിധി വിടുന്ന സാമൂഹികഘടനയില്‍ ഇസ്ലാമിന്‍റെ ഈദുകള്‍ വേറിട്ട് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ഈദ് ഗാഹില്‍ പങ്കെടുക്കുകയും സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു. അബ്ദുല്‍ വഹാബ് എം.പി, ഡോ. അന്‍വര്‍ അമീൻ, പോയില്‍ അബ്ദുല്ല, ഡോ. രിസാ മിസ്‌രി തുടങ്ങിയവരും ഈദ് ഗാഹില്‍ പ​ങ്കെടുത്തു.


ഷാർജ അൽ ഖാനിൽ കഴിഞ്ഞ ദിവസം തുറന്ന പള്ളിയിൽ പെരുന്നാൾ നമസ്കരിക്കാനെത്തിയവർക്ക്​ മധുരം നൽകുന്നു

ചിത്രം: സിറാജ്​ വി.പി. കീഴ്മാടം


 


Tags:    
News Summary - ramadan 2023 uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.