ദുബൈ: റമദാനിൽ മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും പ്രവൃത്തിസമയം രാവിലെ ഒമ്പതു മുതൽ ഉച്ച 2.30 വരെ ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്.എ.എച്ച്.ആർ) സർക്കുലർ വഴി അറിയിച്ചു.
വെള്ളിയാഴ്ചകളിൽ ഉച്ച 12 വരെയായിരിക്കും പ്രവൃത്തി. എന്നാൽ ജോലിയുടെ സ്വഭാവം ആവശ്യപ്പെടുന്നുവെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. പ്രവൃത്തിസമയം നിയമാനുസൃതമായി മാറ്റം വരുത്താനുള്ള അനുമതി സ്ഥാപനങ്ങൾക്കുണ്ട്.
പ്രായാധിക്യത്താലോ അസുഖത്താലോ നോമ്പനുഷ്ഠിക്കാൻ കഴിയാത്തവർ പാവപ്പെട്ടവർക്ക് ഭക്ഷണമായോ പണമായോ നൽകേണ്ട തുക (ഫിദ്യ) ഒരു ദിവസത്തിന് 15 ദിർഹമായി യു.എ.ഇ ഫത്വ കൗൺസിൽ നിജപ്പെടുത്തി. റമദാൻ വ്രതാനുഷ്ഠാനം ലംഘിച്ചാലും മനഃപൂർവം നോമ്പ് മുറിച്ചാലും നൽകേണ്ട തുക (കഫ്ഫാറ) പ്രതിദിനം 900 ദിർഹം ആണ്. ഇത് 60 ദരിദ്രർക്ക് ഭക്ഷണം നൽകുന്ന തുകക്ക് തുല്യമാണ്. പെരുന്നാൾ മാസപ്പിറ കണ്ടാൽ എല്ലാവരും നൽകേണ്ട ഫിത്ർ സകാത് തുക 25 ദിർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.