ഫുജൈറ: വേൾഡ് മലയാളി കൗൺസിൽ ഫുജൈറ പ്രൊവിൻസിന്റെ ഇഫ്താർ സംഗമം താജ്മഹൽ റെസ്റ്റാറന്റ് ഹാളിൽ വെള്ളിയാഴ്ച നടന്നു. സംഗമത്തിൽ ഫുജൈറ കൗൺസിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ചെയർമാൻ ബിനോയ് ഫിലിപ്പ് അധ്യക്ഷതവഹിച്ച സംഗമത്തിൽ പ്രസിഡന്റ് ഷാബു മുസ്തഫ സ്വാഗതവും സെക്രട്ടറി ഷബീർ നന്ദിയും പറഞ്ഞു. സിറാജുദ്ദീൻ റമദാൻ സന്ദേശം കൈമാറി. വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം പ്രസിഡന്റ് സറീന സംസാരിച്ചു. അജിത് ഗോപിനാഥ്, നജ്മുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ പ്രതിപക്ഷ മുന്നണിയായ മതേതര ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ മുന്നണി വർക്കിങ് ചെയർമാൻ വി. നാരായണൻ നായർ അധ്യക്ഷതവഹിച്ചു.
മുരളി മംഗലത്ത് റമദാൻ സന്ദേശം നൽകി. കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, മുന്നണി ജന. കൺവീനർ രഞ്ജൻ ജേക്കബ്, ട്രഷറർ ഷാജി ലാൽ, ഇഫ്താർ മീറ്റ് കൺവീനർ മുഹമ്മദ് ഷഫീഖ് എന്നിവർ സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ ജന. സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവർ സംബന്ധിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട എ.വി. മധുവിനെ അനുമോദിച്ചു. 1500ഓളം പേർ ഇഫ്താർ മീറ്റിൽ പങ്കാളികളായി.
അജ്മാൻ: അജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അജ്മാൻ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഫൈസൽ കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഖാദർ അത്തൂട്ടി അധ്യക്ഷതവഹിച്ചു. ഹാഫിള് മുഹമ്മദ് സാബിത് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി ഇബ്രാഹിം കുട്ടി, ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് നീർച്ചാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അസൈനാർ കാഞ്ഞങ്ങാട്, ജില്ല സെക്രട്ടറി ആസിഫ് പള്ളങ്കോട് എന്നിവർ ആശംസകൾ നേർന്നു.
മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി കെ.എം അബ്ദുൽ റഹ്മാൻ, അബ്ദുല്ല പടന്ന, ഫർസിൻ ഹമീദ്, മജീദ് ചൊവ്വേരി, എ.ജി.സി ആസാദ്, എ. അബ്ദുൽ ഖാദർ, സാദിഖ് പോത്താംകണ്ടം എന്നിവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുല്ല സ്വാഗതവും ട്രഷറർ അബ്ദുല്ല ബീരിച്ചേരി നന്ദിയും പറഞ്ഞു.
ദുബൈ: പറശ്ശിനി കൂട്ടായ്മയുടെ ഇഫ്താർ സംഗമം ദുബൈ ഖുസൈസ് അമീർ ടവർ പാർട്ടി ഹാളിൽ നടന്നു. പ്രസിഡന്റ് മുസ്തഫ പറശ്ശിനി, സെക്രട്ടറി സനു ഭാസ്കർ, ട്രഷറർ അബ്ദുൽ കലാം, മുതിർന്ന അംഗങ്ങളായ കെ.പി. മുസ്തഫ, മുസ്തഫ ഇല്ലിക്കൽ, രഘുത്തമൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി സക്കീർ നന്ദി പറഞ്ഞു.
അൽഐൻ: അൽഐൻ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർഥന സദസ്സും ഇഫ്താർ സംഗമവും അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ഫൈസൽ ഹംസ അധ്യക്ഷത വഹിച്ചു. അൽഐൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബീരാൻകുട്ടി കരേക്കാട് ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹാഷിം തങ്ങൾ മുഖ്യാതിഥിയായിരുന്നു. ഹംസ മുസ്ലിയാർ, സാദിക്ക് ഉസ്താദ് തുടങ്ങിയവർ പ്രാർഥനക്ക് നേതൃത്വം നൽകി. അൽഐൻ കെ.എം.സി.സി വിവിധ ജില്ല-മണ്ഡല-പഞ്ചായത്ത് നേതാക്കൾ, കെ.എം.സി.സി വനിത വിങ് ഭാരവാഹികൾ, ഐ.എസ്.സി, ഇൻകാസ് തുടങ്ങി സംഘടന നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. തൃശൂർ ജില്ല ജനറൽ സെക്രട്ടറി മുത്തലിബ് സ്വാഗതവും ട്രഷറർ ബദർ നന്ദിയും പറഞ്ഞു.
ദുബൈ: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കാരുടെ പ്രവാസി കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി എക്സ്പാർട്സ് കമ്യൂണിറ്റി (കെ.ഇ.സി-യു.എ.ഇ) നേതൃത്വത്തിൽ ഇഫ്താർ സംഗമം ഷാർജ അൽ നഹ്ദയിലെ നെസ്റ്റോ മിയ മാളിൽ സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളിൽനിന്നായി 300ലധികം കാഞ്ഞിരപ്പള്ളി സ്വദേശികൾ പങ്കെടുത്തു. പരിപാടിയിൽ മുസ്തഫ കാമിൽ ഇഫ്താർ സന്ദേശം നൽകി. റമദാനിലെ ഭക്ഷണക്രമീകരണങ്ങളെക്കുറിച്ച് അബൂദബി അൽ ഷഹാമ ബുർജീൽ ആശുപത്രിയിലെ ഡോ. റൈസ ഷുക്കൂർ സംസാരിച്ചു. മുനീർ പുതുപ്പറമ്പിൽ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് നിബു സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആരിഫ് കട്ടുപ്പാറ, വൈസ് പ്രസിഡന്റ് അഹ്സിൻ അസീസ്, ജോയന്റ് സെക്രട്ടറി അനീഷ് ഹനീഫ, ട്രഷറർമാരായ സജാസ് കണ്ടത്തിൽ, മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു. മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.