ദുബൈ: കെ.എം.സി.സി കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി റമദാനിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ’കാരുണ്യം 2024’ റമദാൻ റിലീഫ് പ്രഖ്യാപനവും ബ്രോഷർ പ്രകാശനവും പ്രമുഖ വ്യവസായിയും ഫൈൻ ടൂൾസ് എം.ഡിയുമായ വി.കെ. അബ്ദുൽ ഗഫൂർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അസ്കർ പുത്തൻചിറ അധ്യക്ഷത വഹിച്ചു.
ദുബൈ കെ.എം.സി.സി ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ, സെക്രട്ടറി സത്താർ മാമ്പ്ര, ഹംസ കോണത്തുകുന്ന്, ഷഫീക്ക് മാമ്പ്ര, അൻസാർ, അബ്ദുൽ ഹസീബ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സലാം മാമ്പ്ര സ്വാഗതവും ഉബൈദ് മാമ്പ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.