ദുബൈ: ഭക്ഷ്യസുരക്ഷ, ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ ഭക്ഷ്യ സ്ഥാപനങ്ങളുടെയും ഉപഭോക്താക്കളുടെയും പ്രതിജ്ഞാബദ്ധത ലക്ഷ്യമിട്ട് റമദാൻ മാസത്തിൽ വിവിധ പരിശോധന പരിപാടികൾ നടത്തുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യ ഉൽപന്നങ്ങളും വസ്തുക്കളും കൊണ്ടുപോകുന്നതിനും സംഭരിക്കുന്നതിനും തയാറാക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി ഭക്ഷ്യ പരിശോധന വിഭാഗം മേധാവി സുൽത്താൻ അലി അൽ താഹർ വാറത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഭക്ഷ്യ വെയർഹൗസുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന റമദാൻ ആരംഭിക്കുന്നതിനുമുമ്പായി നടക്കും. വ്യാപാരം നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ സംഭരണം, പ്രദർശനം, വിൽപന എന്നിവയിൽ ഈ ഔട്ട്ലെറ്റുകൾ ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കൺസ്യൂമർ കോംപ്ലക്സുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ആനുകാലിക പ്രചാരണ പരിപാടികൾ തുടരും. റമദാൻ മാസത്തിൽ ഉപഭോക്താക്കളുടെ ഷോപ്പിങ് വർധിക്കുന്ന സെൻട്രൽ ഫ്രൂട്ട്, വെജിറ്റബിൾസ് മാർക്കറ്റ്, വാട്ടർഫ്രണ്ട് മാർക്കറ്റ് തുടങ്ങിയ വിപണികളിൽ മറ്റൊരു കാമ്പയിന് തുടക്കമിടും. ഭക്ഷ്യസുരക്ഷ ആവശ്യങ്ങൾക്കനുസൃതമായി പ്രദർശനം, സംഭരണം, വിതരണം എന്നിവ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സാധാരണയായി നശിച്ചുപോകുന്ന വിപണികളിലെ പുതിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശോധന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും ഇഫ്താർ ഭക്ഷണത്തിെൻറ ഭാഗമായി കൂടുതൽ കഴിക്കുന്ന പാചകം ചെയ്ത ഭക്ഷണത്തിെൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സന്ദർശനങ്ങളും പരിശോധനകളും തീവ്രമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. റമദാൻ സമയത്ത് വറുത്ത ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം കൂടുതലായിരിക്കും. അതിനാൽ ഭക്ഷ്യവസ്തുക്കൾ വറുക്കുന്നതിന് ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ സംഭരണ സ്ഥലങ്ങൾ, ഭക്ഷണം തയാറാക്കൽ, പാചകം ചെയ്യുന്ന രീതികൾ, സംഭരണം, വിതരണം എന്നീ ഘട്ടങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഭക്ഷണം പാകം ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പ്രത്യേക സംഘം പരിശോധിക്കും. ൈകയുറകൾ, ഹെഡ് കവർ എന്നിവ ധരിച്ച് മാത്രം പാചകം ചെയ്യേണ്ടതാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ചും ജനപ്രിയ അടുക്കളകളിലും ബേക്കറികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഇവിടങ്ങളിലെ ഉൽപന്നങ്ങൾ തയാറാക്കുന്നതിൽ സമ്പൂർണ ശുചിത്വം പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. ഇതിനായി വിവിധ പരിശോധ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്നും കൃത്യമായ നിർദേശങ്ങൾ നൽകിയെന്നും അലി അൽ താഹർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.