ഷാർജ റമദാൻ ഫെസ്​റ്റിവൽ നറുക്കെടുപ്പിൽ ബി‌.എം‌.ഡബ്ല്യു കാര്‍ നേടിയ ഈജിപ്തിൽനിന്നുള്ള അസ്മ അൽ അവാനിക്ക് സമ്മാനം നൽകുന്നു 

റമദാൻ ഫെസ്​റ്റ്​​: ഈജിപ്ഷ്യൻ വനിതക്ക് ബി.എം.ഡബ്ല്യു കാര്‍

ഷാര്‍ജ: ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌.സി‌.സി‌.ഐ) സംഘടിപ്പിച്ച 31ാമത് ഷാർജ റമദാൻ ഫെസ്​റ്റിവൽ റാഫിൾ നറുക്കെടുപ്പിൽ ഈജിപ്തിൽനിന്നുള്ള അസ്മ അൽഅവാനിക്ക് ബി‌.എം‌.ഡബ്ല്യു കാര്‍ ലഭിച്ചു. സഹാറ മാളില്‍ നടന്ന നറുക്കെടുപ്പില്‍ നിരവധി പേർക്ക് മൊബൈല്‍ ഫോണ്‍, കാഷ് പ്രൈസ് തുടങ്ങിയ സമ്മാനങ്ങള്‍ ലഭിച്ചു.

ജനങ്ങളുടെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി വിടർത്താൻ ഷാർജ എല്ലായ്​പോഴും ആഗ്രഹിക്കുന്നുവെന്ന്​ ഫെസ്​റ്റിവല്‍ ജനറൽ കോഓഡിനേറ്റർ ജമാൽ ബു സിഞ്ചാൽ പറഞ്ഞു. ഫെസ്​റ്റിവലിലേക്ക് എത്തിയ ഷോപ്പർമാർക്കും സന്ദർശകർക്കും സന്തോഷകരമായ ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് നല്‍കിയതെന്ന് ഫെസ്​റ്റിവല്‍ ജനറൽ കോഓഡിനേറ്റർ ജമാൽ ബു സിഞ്ചാൽ പറഞ്ഞു.റമദാൻ ഫെസ്​റ്റ്​​: ഈജിപ്ഷ്യൻ വനിതക്ക് ബി.എം.ഡബ്ല്യു കാര്‍

Tags:    
News Summary - Ramadan Fest: A BMW car for an Egyptian woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.