അൽഐൻ സോഷ്യൽ സെന്റർ സംഘടിപ്പിച്ച റമദാൻ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ നബ്റാസ് അൽഐൻ ടീം
അൽഐൻ: നാല് ദിവസങ്ങളിലായി ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ നടന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നബ്റാസ് അൽഐൻ ജേതാക്കളായി. സെൽ കെയർ അൽഐനെയാണ് പരാജയപ്പെടുത്തിയത്.
അൽഐൻ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനം നേടി. ശിഹാബാണ് മികച്ച ആൾ റൗണ്ടർ. ഷമീറിനെ മികച്ച ബാറ്റ്സ്മാനായും സുഹൈറിനെ മികച്ച ബൗളറായും തിരഞ്ഞെടുത്തു. സ്പോർട്സ് സെക്രട്ടറി ഹുസൈൻ മാസ്റ്ററിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ഐ.എ.സി പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ് കുമാർ എടച്ചേരി, ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറും വീ വൺ അൽഐൻ പ്രസിഡന്റുമായ നബാബ് ജാൻ, ചെയർ ലേഡി സ്മിതാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ മാച്ചുകൾ നിയന്ത്രിച്ച അമ്പയർ നുജൂം നവാസിനെ ആദരിച്ചു. വിവിധ സംഘടന നേതാക്കsളായ ഡോ. ഷാഹുൽ, സുധീർ, ബെന്നി, സലീംബാബു, ജാബിർബീരാൻ തുടങ്ങിയവർ പങ്കെടുത്തു. അസി. സ്പോർട്സ് സെക്രട്ടറി നിസാം കുളത്തുപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.