ഒരു ബഹുസ്വര സമൂഹത്തിൽ ജീവിച്ചതിനാൽ റമദാൻ തീരെ അപരിചിതമായിരുന്നില്ല എന്നു തന്നെ പറയാം. ക്ലാസിൽ നോമ്പ് പിടിച്ച് വരുന്ന കുട്ടികൾ ചിലർ തളർന്നിരിക്കുന്നത് കണ്ടതാണ് റമദാനെപ്പറ്റിയുള്ള ആദ്യ അറിവ്. ഒരു മാസത്തെ നോമ്പു കഴിഞ്ഞാൽ പെരുന്നാൾ ആഘോഷിക്കുന്നതും കാണാറുണ്ട്.
പക്ഷെ ഗൾഫ് പ്രവാസം സ്വീകരിച്ചതിൽ പിന്നെയാണ് തൃശുർ വെള്ളാർക്കാട് മരപ്പടി സ്വദേശി പ്രശാന്ത് റമദാെൻറ പൊലിമ മനസിലാക്കുന്നത്. ഒരു പക്ഷെ നാടുവിട്ട് വന്നില്ലായിരുന്നുവെങ്കിൽ ഇൗ ചാരുതകളൊക്കെ എനിക്ക് അന്യമായിപ്പോയേനെ. ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള മനുഷ്യർ ഇവിടെ റമദാനെ ആഘോഷപൂർവം വരവേൽക്കുന്നു. ജാതി, മത ഭാഷാ വ്യത്യാസമൊന്നുമില്ല.
അർഥം കൃത്യമായി അറിയില്ലെങ്കിലും ഞാനും കാണുന്ന ആളുകൾക്കെല്ലാം റമദാൻ കരീം ആശംസിക്കാറുണ്ട്. നോമ്പനുഷ്ഠിക്കുന്ന സഹപ്രവർത്തകർക്കു വേണ്ടി ഡ്യൂട്ടിയിൽ എന്തു വിട്ടുവീഴ്ച ചെയ്യാനും ഞാൻ സന്നദ്ധനാണ്. ഇൗ കെട്ടിടങ്ങൾക്ക് കാവൽ നിൽക്കുകയാണ് എെൻറ ജോലി. ഇൗ ഭൂമിലോകങ്ങൾക്ക് മുഴുവൻ കാവലായുള്ള ദൈവത്തിന് സമർപ്പിച്ച് നോമ്പു പിടിക്കുന്ന ഒാരോ മനുഷ്യർക്കും എെൻറ സലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.