റ​മ​ദാ​ൻ: അ​ബൂ​ദ​ബി​യി​ൽ ടോ​ൾ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം

അ​ബൂ​ദ​ബി: റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്കും വെ​ളി​യി​ലേ​ക്കും പോ​കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ടോ​ൾ ഈ​ടാ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി.

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ശ​നി മു​ത​ൽ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ 10 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ​യു​മാ​ണ് ടോ​ൾ ഈ​ടാ​ക്കു​ക.

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത റെ​ഗു​ലേ​റ്റ​റാ​യ മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് വ​കു​പ്പി​ന്​ കീ​ഴി​ലെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെൻറ​റാ​ണ് (ഐ.​ടി.​സി) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തി​ര​ക്കേ​റി​യ സ​മ​യ​ത്ത് വാ​ഹ​നം ടോ​ൾ​ഗേ​റ്റ് ക​ട​ക്കു​മ്പോ​ൾ നാ​ല് ദി​ർ​ഹ​മാ​ണ് ഓ​രോ യാ​ത്ര​ക്കും ഈ​ടാ​ക്കു​ക.

റ​മ​ദാ​നി​ൽ ഡാ​ർ​ബ് ടോ​ൾ ഗേ​റ്റു ക​ട​ക്കു​മ്പോ​ൾ ഏ​റ്റ​വും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​ബൂ​ദ​ബി​യി​ൽ നി​ര​ക്ക് ഈ​ടാ​ക്കൂ. അ​തു​കൊ​ണ്ടു​ത​ന്നെ, വാ​ഹ​ന​യാ​ത്ര​ക്കാ​ർ തി​ര​ക്കു​ള്ള സ​മ​യ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. അ​ബൂ​ദ​ബി​യി​ൽ റോ​ഡ് ടോ​ൾ ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ​ത്തെ റ​മ​ദാ​നാ​ണി​ത്. 2021 ജ​നു​വ​രി ര​ണ്ടി​നാ​ണ് ഡാ​ർ​ബ് ടോ​ൾ ആ​ദ്യ​മാ​യി അ​ബൂ​ദ​ബി​യി​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. എ​ല്ലാ സ​മ​യ​ത്തെ​യും​പോ​ലെ വി​ശു​ദ്ധ മാ​സ​ത്തി​ലും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ടോ​ൾ ഈ​ടാ​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ടോ​ൾ ഇ​ള​വു ല​ഭി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ

ആം​ബു​ല​ൻ​സു​ക​ൾ, സാ​യു​ധ സേ​ന​യു​ടെ അ​ട​യാ​ള​മു​ള്ള വാ​ഹ​ന​ങ്ങ​ൾ, അ​ഗ്നി​ശ​മ​ന വാ​ഹ​ന​ങ്ങ​ൾ, പൊ​തു ഗ​താ​ഗ​ത ബ​സു​ക​ൾ, അ​ബൂ​ദ​ബി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത ടാ​ക്‌​സി​ക​ൾ, സ്‌​കൂ​ൾ ബ​സു​ക​ൾ, 26 യാ​ത്ര​ക്കാ​രു​ടെ ശേ​ഷി​യു​ള്ള ബ​സു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ചി​ല വാ​ഹ​ന​ങ്ങ​ളെ ടോ​ൾ നി​ര​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് തു​ട​രും. പൊ​ലീ​സി​െൻറ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​േ​ൻ​റ​യും വാ​ഹ​ന​ങ്ങ​ൾ, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ, 60 വ​യ​സ്സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഇ​മാ​റാ​ത്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു വാ​ഹ​നം, വി​ര​മി​ച്ച ഇ​മ​റാ​ത്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു വാ​ഹ​നം, പ​രി​മി​ത​മാ​യ വ​രു​മാ​ന​മു​ള്ള ഇ​മ​റാ​ത്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു വാ​ഹ​നം, നി​ശ്ച​ദാ​ർ​ഢ്യ​മു​ള്ള വ്യ​ക്തി​യെ ക​യ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടെ ചി​ല വി​ഭാ​ഗ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്കും ടോ​ൾ ഇ​ള​വു​ക​ൾ ല​ഭി​ക്കും.

മ​വാ​ഖി​ഫ് പാ​ർ​ക്കി​ങ് പ​ണ​മ​ട​ക്കേ​ണ്ട സ​മ​യം

ബൂ​ദ​ബി എ​മി​റേ​റ്റി​ലെ പാ​ർ​ക്കി​ങ് ഫീ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെൻറ​ർ (ഐ.​ടി.​സി) റ​മ​ദാ​നി​ലെ പാ​ർ​ക്കി​ങ് സ​മ​യ​വും ഭേ​ദ​ഗ​തി ചെ​യ്തു. റ​മ​ദാ​നി​ൽ പ​ക​ൽ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യും രാ​ത്രി ഒ​മ്പ​തു​മു​ത​ൽ പു​ല​ർ​ച്ചെ 2:30 വ​രെ​യും പൊ​തു​പാ​ർ​ക്കി​ങ്ങു​ക​ളി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് നി​ര​ക്ക് ഈ​ടാ​ക്കും.

മ​വാ​ഖി​ഫ് പാ​ർ​ക്കി​ങ് സൗ​ജ​ന്യം

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി തു​ട​രും. ത​റാ​വി​ഹ് പ്രാ​ർ​ഥ​ന ഉ​ൾ​പ്പെ​ടെ ന​മ​സ്‌​കാ​ര സ​മ​യ​ത്ത് പ​ള്ളി​ക​ൾ​ക്ക് ചു​റ്റു​മു​ള്ള പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യാം.

Tags:    
News Summary - ramadan: time change in receiving toll rates in abudhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.