റമദാൻ: യു.എ.ഇയിൽ ജോലി സമയം പ്രഖ്യാപിച്ചു

ദുബൈ: റമദാൻ മാസത്തിൽ യു.എ.ഇയിലെ പൊതുമേഖലയിലെ തൊഴിൽസമയം പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ രണ്ട്​ വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പ്രവർത്തനം. വെള്ളി ഉച്ചക്ക്​ ശേഷവും ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും അവധിയായിരിക്കും.

ഷാർജയിൽ വെള്ളി മുതൽ ഞായർ വരെ പൂർണ അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷം യു.എ.ഇയിലെ ആദ്യ റമദാനാണ്​ വരുന്നത്​. വെള്ളിയാഴ്ചകൾ തൊഴിൽ ദിനമാകുന്ന ആദ്യ റമദാൻ എന്ന പ്രത്യേകതയുമുണ്ട്​. ഏപ്രിൽ രണ്ട്​ മുതൽ നോമ്പ്​ തുടങ്ങുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - Ramadan: Working hours have been announced in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.