റാസല്‍ഖൈമ: രാമായണ കീര്‍ത്തനങ്ങള്‍ ഉരുവിട്ട് രാമായണ മാസാചരണം ധന്യമാക്കി വിശ്വാസികള്‍. സേവനം സെന്റര്‍ യു.എ.ഇ റാക് എമിറേറ്റ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് ചിട്ടവട്ടങ്ങളെല്ലാം പാലിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് രാമായണ പാരായണം നടക്കുന്നത്. റാസല്‍ഖൈമയില്‍ കര്‍ക്കടകം 31 വരെ രാമായണ പാരായണം തുടരുമെന്ന് സേവനം സെന്റര്‍ പ്രോഗ്രാം കണ്‍വീനര്‍ രാഹുല്‍ പ്രശാന്ത് പറഞ്ഞു.
വായിക്കുന്ന ഭാഗത്തിന്റെ കഥാസാരം വിവരിച്ചുനല്‍കുന്ന രീതിയാണ് തുടരുന്നത്. ഓരോ ദിവസവും ഓരോ വീടുകളില്‍ നടക്കുന്ന രാമായണ പാരായണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷാജി നിര്‍വഹിച്ചു. ഭാരവാഹികളായ സുനില്‍, മഹേഷ്, സഹദേവന്, ഹരിദാസ്, സിമ്മി, ബിന്ദു, കവിത, ദീപ്തി സജീവന്, സജീവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.