‘ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്തി​യും ജീ​വി​ത​വും’ എ​ന്ന പു​സ്​​ത​കം പ്രകാശനം ചെയ്​തപ്പോൾ

രമേശ് ചെന്നിത്തലയുടെ പുസ്തകം പ്രകാശനം ചെയ്തു

ഷാ​ര്‍ജ: കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പു​സ്ത​കം ഷാ​ര്‍ജ രാ​ജ​കു​ടും​ബാം​ഗം പ്ര​കാ​ശ​നം ചെ​യ്തു. 'ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്തി​യും ജീ​വി​ത​വും' എ​ന്ന പു​സ്​​ത​കം ഷാ​ര്‍ജ രാ​ജ​കു​ടും​ബാം​ഗ​വും ഷാ​ര്‍ജ ഇ​സ്​​ലാ​മി​ക​കാ​ര്യ വ​കു​പ്പ് ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി, ഷാ​ര്‍ജ ബു​ക്ക് അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ അ​ഹ്​​മ​ദ് റ​ക്കാ​ദ് അ​ല്‍ അ​മീ​രി എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ്​ പ്ര​കാ​ശ​നം ചെ​യ്ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​എം.​കെ. മു​നീ​ര്‍ എം.​എ​ല്‍.​എ, ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ഞ്​​ജി പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ കോ​പ്പി​ക​ള്‍ ഏ​റ്റു​വാ​ങ്ങി. വി​ദ്യാ​ർ​ഥി രാ​ഷ്​​ട്രീ​യ​ത്തി​ലൂ​ടെ വ​ള​ര്‍ന്നു​പ​ന്ത​ലി​ച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല പൊ​തു​സ​മൂ​ഹ​ത്തി​ന് എ​ന്നും ആ​വേ​ശം പ​ക​ർ​ന്ന നേ​താ​വാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

ഹ​രി​തം ബു​ക്‌​സ് ആ​ണ്​ പ്ര​സാ​ധ​ക​ര്‍. ഹ​രി​തം ബു​ക്‌​സ് ഉ​ട​മ പ്ര​താ​പ​ന്‍ താ​യാ​ട്ട്, പു​സ്ത​ക​ത്തി​െൻറ എ​ഡി​റ്റ​ര്‍ ഐ. ​മൂ​സ, ഷാ​ര്‍ജ ബു​ക്ക് അ​തോ​റി​റ്റി എ​ക്‌​സ്‌​റ്റേ​ണ​ല്‍ അ​ഫ​യേ​ഴ്‌​സ് എ​ക്‌​സി​ക്യു​ട്ടി​വ് കെ. ​മോ​ഹ​ന്‍ കു​മാ​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ എ​ല്‍വി​സ് ചു​മ്മാ​ര്‍ എ​ന്നി​വ​ര്‍ പു​സ്ത​ക പ്ര​കാ​ശ​ന​വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി. പു​സ്ത​ക​പ്രേ​മി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം വാ​യ​ന​ക്കാ​രു​ടെ ഓ​രോ കോ​പ്പി​യി​ലും ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​പ്പി​ട്ടും, ഇ​വ​ര്‍ക്കൊ​പ്പം സെ​ല്‍ഫി​യെ​ടു​ത്തു​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ഷാ​ര്‍ജ പു​സ്ത​ക​മേ​ള​യി​ലെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങു​ക​ളി​ല്‍ തി​ര​ക്കേ​റി​യ പ​രി​പാ​ടി​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പു​സ്ത​ക പ്ര​കാ​ശ​നം.

Tags:    
News Summary - Ramesh Chennithala's book released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.