രംഗോൺ ക്രീപ്പർ എന്നറിയപ്പെടുന്ന ഈ ചെടിയെ പല പേരിൽ ആണ് പല സ്ഥലങ്ങളിൽ അറിയപ്പെടുന്നത്. ബർമ ക്രീപ്പർ, ചൈനീസ് ഹണി സക്ക്ൾ, മധുമലത്തി, കാട്ടു പുല്ലാണി, യശോദ പൂക്കൾ തുടങ്ങിയ പേരിലാണ് ഇത് നാട്ടിൽ അറിയപ്പെടുന്നത്. കേരളത്തിൽ ആറിന്റെ ഏറുമ്പിലും, ചില പറമ്പുകളിലുമൊരുപാട് കാണാറുണ്ട് ഈ ചെടി. വടക്കേ ഇന്ത്യയിൽ ഈ ചെടിയെ ബാൽക്കണിയിൽ ചെട്ടിയിലും, അർച്ചിലുമൊക്കെ വളർത്താറുണ്ട്.ഇപ്പോൾ നമ്മുടെ നാട്ടിലും ഈ ചെടിയെ പൂന്തോട്ടങ്ങളിലും മറ്റും കാര്യമായി വളർത്താൻ തുടങ്ങിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ആണിത് വിരിയുന്നത്. രൂക്ഷമായ മണമാണിത്. ഈ ചെടിയിൽ മൂന്ന് കളറിലുള്ള പൂക്കൾ കാണാം. ആദ്യം വിരിയുമ്പോൾ വെള്ള. രണ്ടു ദിവസം കഴിയുമ്പോൾ പിങ്ക്. പിന്നീട് ചുവപ്പ് എന്നിവയാണിത്. സിംഗിൾ പെറ്റൽ, ഡബ്ൾ പെറ്റൽ ഒക്കെയുണ്ട്. ഡബിൾ കാണാൻ നല്ല ഭംഗിയാണ്. വർഷം മുഴുവനും പൂക്കൾ തരുന്ന ചെടിയാണിത്. സ്റ്റെം കട്ട് ചെയ്ത് കിളിപ്പിക്കാവുന്നതാണ്. സാധാരണ ചെടികൾക്ക് കൊടുക്കുന്ന വളങ്ങൾ തന്നെ മതി ഇതിനും. പ്രത്യേകിച്ച് പരിചരണം ആവശ്യമില്ല. ചാണക പൊടിയും എല്ലുപൊടിയും കുറേശെ ചേർത്ത് പൊട്ടിങ് മിക്സ് തയ്യാറാക്കാം. ക്വിസ് ക്വാളിസ് ഇൻഡിക എന്നാണ് ശാസ്ത്രീയ നാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.