ദുബൈ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പി.സി.ആർ പരിശോധന ഒഴിവാക്കി. വിവിധ വിമാനക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ദുബൈ, ഷാർജ, റാസൽഖൈമ യാത്രക്കാർക്കായിരുന്നു ഇളവ്. എന്നാൽ, അബൂദബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർക്കുലറിൽ അറിയിച്ചു.
അബൂദബിയിലേക്ക് റാപിഡ് പരിശോധന നിർബന്ധമാണെന്ന നിബന്ധന ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദും വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കി. യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കപ്പെട്ടത്. അതേസമയം, 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ വേണമെന്ന നിബന്ധനക്ക് മാറ്റമില്ല.
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് പോകുന്നവർക്ക് പി.സി.ആർ പരിശോധന ഒഴിവാക്കിയിരുന്നു. എന്നാൽ, ഇന്ത്യയിൽ വാക്സിനെടുത്തവർക്ക് മാത്രമാണ് ഈ ഇളവ്. ഭൂരിപക്ഷം പ്രവാസികളും യു.എ.ഇയിൽ നിന്ന് വാക്സിനെടുത്തവരായതിനാൽ നല്ലൊരു ശതമാനത്തിനും ഈ തീരുമാനം ഉപകാരം ചെയ്യില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.