റാസല്‍ഖൈമ: രാജ്യത്തിന്റെ പൈതൃകം വിളംബരം ചെയ്ത് ലോക ടൂറിസം ദിനം ആഘോഷിച്ച് റാസല്‍ഖൈമ. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ റാക് പൊലീസിന്റെ നേതൃത്വത്തില്‍ മനാര്‍ മാളില്‍ നടന്ന ആഘോഷ ചടങ്ങില്‍ യു.എ.ഇയുടെ പൈതൃക പ്രദര്‍ശനങ്ങളും ഒരുക്കിയിരുന്നു.
നിർമിത ബുദ്ധി സാങ്കേതികതയിലൂടെയാണ് റാസല്‍ഖൈമയുടെ വര്‍ത്തമാനവും ഭാവിയും റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പരിചയപ്പെടുത്തിയത്. വിനോദ മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതികള്‍ക്ക് മികച്ച പിന്തുണയാണ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി നല്കിവരുന്നതെന്ന് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു.
2020ലും 2021ലും ഗള്‍ഫ് ടൂറിസ തലസ്ഥാനം എന്ന പദവി അലങ്കരിക്കാന്‍ റാസല്‍ഖൈമയെ പ്രാപ്തമാക്കിയതിന് പിന്നില്‍ സുരക്ഷിതവും സുസ്ഥിരവുമായ ടൂറിസ അന്തരീക്ഷമാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 3,58,000 വിനോദ സഞ്ചാരികളാണ് റാസല്ഖൈമയിലെത്തിയതെന്ന് റാക് പൊലീസ് ഓപറേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ് പറഞ്ഞു. റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി, ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, സിവില്‍ ഏവിയേഷന്‍, പരിസ്ഥിതി വകുപ്പ്, പുരാവസ്തു വകുപ്പ്, ശൈഖ് സഊദ് ബിന്‍ സഖര്‍ ഫൗണ്ടേഷന് തുടങ്ങി സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥരും മേധാവികളും ജീവനക്കാരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.