യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് കേരള ബ്ലഡ്​ ഡോണേഴ്സ് ഫോറം ആഭിമുഖ്യത്തില്‍ റാക് സഖര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍നിന്ന്

ദേശീയദിനം ആഘോഷിച്ച് റാസല്‍ഖൈമ

റാസല്‍ഖൈമ: രാജ്യത്തി​െൻറ 49ാമത് ദേശീയദിനത്തെ പ്രൗഢമായി വരവേറ്റ് റാസല്‍ഖൈമ. കോവിഡ്​ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറിയെങ്കിലും ഐക്യസന്ദേശം ഉയര്‍ത്തിയാണ് ആഘോഷ പരിപാടികള്‍ പുരോഗമിച്ചത്.യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, റാക് കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് തുടങ്ങിയവര്‍ ദേശീയ ദിനാശംസ നേര്‍ന്നു. തദ്ദേശീയര്‍ക്കൊപ്പം മലയാളികള്‍ ഉള്‍പ്പെടെ വിദേശികളും ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി.

കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ റാക് സഖര്‍ ആശുപത്രിയില്‍ നടന്ന രക്തദാന ശിബിരം സംഘടിപ്പിച്ചു.ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമായി നവംബര്‍ 27ന് തുടങ്ങിയ രക്തദാന ക്യാമ്പിന്​ തുടര്‍ച്ചയാണ് റാസല്‍ഖൈമയില്‍ നടന്നതെന്ന് കോഓഡിനേറ്റര്‍ മോഹന്‍ പങ്കത്ത് പറഞ്ഞു.ഈ മാസം നാലിന് അബൂദബിയിലും ക്യാമ്പ് നടക്കും. റാക് സഖര്‍ ആശുപത്രിയിൽ നടന്ന ക്യാമ്പിന് നോബിള്‍, സക്കീര്‍ പുഴിത്തൊടി, ഉണ്ണി പുന്നാര എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.