റാക്-അല്‍ദാര അതിര്‍ത്തിയിലെത്തിയ റാക് പൊലീസ് മേധാവി അലി അബ്​ദുല്ല അല്‍വാന്‍ നുഐമിയും റാക് ദുരന്ത നിവാരണ വിഭാഗം ഡയറക്ടര്‍ ശൈഖ് സഖര്‍ ബിന്‍ ഉമര്‍ ആല്‍ ഖാസിമിയും സംഘവും

റാസൽഖൈമ-ഒമാന്‍ അതിര്‍ത്തി : യാത്രികരുടെ പരിചരണം ഉറപ്പാക്കു​െമന്ന്​ ആഭ്യന്തരമന്ത്രാലയം

റാസല്‍ഖൈമ: ഒമാനില്‍നിന്ന് വരുന്നവര്‍ക്കും ഇവിടെനിന്ന് പോവുന്നവര്‍ക്കും റാസല്‍ഖൈമ അല്‍ദാര അതിര്‍ത്തിയിലെ പരിശോധനകളും അനുബന്ധ നടപടിക്രമങ്ങളും കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുമെന്ന് റാക് ആഭ്യന്തര മന്ത്രാലയം. കോവിഡുമായി ബന്ധപ്പെട്ട് അടച്ചിരുന്ന അതിര്‍ത്തി തുറന്നതിനെതുടർന്ന്​ റാക് പൊലീസ് മേധാവി അലി അബ്​ദുല്ല അല്‍വാന്‍ നുഐമി, റാക് ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ശൈഖ് സഖര്‍ ബിന്‍ ഉമര്‍ ആല്‍ ഖാസിമി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞദിവസം അല്‍ദാര അതിര്‍ത്തി സന്ദര്‍ശിച്ചു.

യാത്രക്കാരുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുമ്പോഴും കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളില്‍ വിട്ടുവീഴ്​ച അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.