റാസല്‍ഖൈമ: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് അപ്രതീക്ഷിത ആഹ്ലാദ വിരുന്നൊരുക്കി റാക് പൊലീസ്. ഗള്‍ഫ് അന്തേവാസി വാരാഘോഷത്തിന്റെ ഭാഗമായി തടവുകാരുടെ നാട്ടിലെ ഉറ്റ ബന്ധുക്കളെ ജയിലിലെത്തെിച്ച് തടവുകാരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയായിരുന്നു ആഭ്യന്തര മന്ത്രാലയം. അറബ് വംശജരായ രണ്ട് തടവുകാര്‍ക്കാണ് നിനച്ചിരിക്കാതെ തങ്ങളുടെ ഉറ്റവരെ ആലിംഗനം ചെയ്യാന്‍ അവസരം ലഭിച്ചത്.
വിവിധ കുറ്റകൃത്യങ്ങളിലകപ്പെട്ടവരെ അവരുടെ ശിക്ഷ കാലയളവ് കഴിയുന്നതോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയെന്നത് യു.എ.ഇയുടെ പ്രഖ്യാപിത നയമാണെന്ന് റാക് ജയില്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഹൈമര്‍ പറഞ്ഞു. ഇതിനായി ബഹുമുഖ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഗള്‍ഫ് അന്തേവാസി വാരാഘോഷത്തോടനുബന്ധിച്ചാണ് പുതിയ സംരംഭം.
റാക് വിമാനത്താവളത്തിലെത്തിയ തടവുകാരുടെ കുടുംബാംഗങ്ങളെ റാക് പൊലീസ് സ്വീകരിച്ചു. ഹോട്ടലില്‍ താമസം ഒരുക്കുകയും യാത്രയിലുടനീളം അതിഥികളുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ഒരു സമ്മാനമുണ്ടെന്നറിയിച്ചാണ് കഴിഞ്ഞ ദിവസം രാവിലെ തടവുകാരെ ജയില്‍ ഹാളിലേക്ക് ആനയിച്ചത്. പിന്നീട് നടന്നത് ഹൃദയസ്പൃക്കായ രംഗങ്ങള്‍. തടവുകാരും കുടുംബാംഗങ്ങളുമായുള്ള സംഗമം കാഴ്ചക്കാരെയും ഈറനണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.