??.?.? ???? ??? ??????????????????? ???? ????? ??????? ??????????????? ?????? ??????????? ???????

ആഘോഷ പരിപാടികളില്‍  സ്​തംഭിച്ച് റാസല്‍ഖൈമ

റാസല്‍ഖൈമ: യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികളില്‍ വീര്‍പ്പുമുട്ടി റാസല്‍ഖൈമ. ടൂറിസം വികസന വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ജുല്‍ഫാര്‍ ടവറിന് സമീപം ഒരുക്കിയ ചിത്രീകരണ പരിപാടികള്‍ കാണികള്‍ക്ക് അതുല്യമായ കാഴ്ച്ചയായി. വെള്ളിയാഴ്ച്ച രാത്രി നടന്ന ചടങ്ങിന് വര്‍ണാഭമായ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു പരിസമാപ്​തി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാക് ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സഊദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആഘോഷ പരിപാടികളോടനുബന്ധിച്ച് അല്‍ നഖീല്‍, ഓള്‍ഡ് റാസല്‍ഖൈമ, ജബല്‍ ജൈസ്, ബറൈറാത്ത് തുടങ്ങിയിടങ്ങളിലെല്ലാം രൂക്ഷമായ ഗതാഗത കുരുക്കിലായി. അവധി ദിനം തുടങ്ങിയ വ്യാഴാഴ്ച്ച മുതല്‍ ജബല്‍ ജൈസിലേക്ക് ഒഴുകിയത്തെിയത് ആയിരങ്ങളാണ്. കനത്ത തിരക്കിനത്തെുടര്‍ന്ന് പലര്‍ക്കും മല കയറാന്‍ കഴിയാതെ തിരികെ പോകേണ്ടിയും വന്നു. റാക് ചേതനയുടെ ആഭിമുഖ്യത്തില്‍ റാക് ഇന്ത്യന്‍ പബ്ളിക് സ്​കൂളില്‍ നടന്ന ചടങ്ങിന് ഭാരവാഹികളായ അക്ബര്‍ ആലിക്കര, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തി ഐ.ആര്‍.സി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൈസ് കോണ്‍സല്‍ സുലോചന ഡാല്‍, ഐ.ആര്‍.സി ഭാരവാഹികളായ ഡോ. നിഷാം നൂറുദ്ദീന്‍, അഡ്വ. നജ്​മുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Rasal khaima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.