റാസല്‍ഖൈമ- –ഡല്‍ഹി സ്പൈസ് ജെറ്റ് സര്‍വിസ് 26 മുതല്‍

റാസല്‍ഖൈമ: ഇന്ത്യയിലേക്ക് റാസല്‍ഖൈമയില്‍നിന്ന് സ്പൈസ് ജെറ്റി​െൻറ വിമാന സര്‍വിസിന് ഈ മാസം 26ന് തുടക്കം. ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വിസുകളാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 189 യാത്രക്കാരെയുള്‍ക്കൊള്ളുന്ന എസ്.ജി 160 ബോയിങ് 737-800 വിമാനം വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10.30ന് ഡല്‍ഹിയില്‍നിന്ന് തിരിക്കും.

വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ച 12.50ന് റാസല്‍ഖൈമയിലെത്തുന്ന വിമാനം തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പുലര്‍ച്ച 1.50ന് പുറപ്പെട്ട് ഡല്‍ഹിയില്‍ രാവിലെ 6.40ന് എത്തുന്ന രീതിയിലാണ് പ്രഥമ സര്‍വിസുകള്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. വരുംദിവസങ്ങളില്‍ റാസല്‍ഖൈമയില്‍നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സ്പൈസ് ജെറ്റ് സര്‍വിസ് വ്യാപിപ്പിക്കും. റാക് -ഡല്‍ഹി റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 730 ദിര്‍ഹം. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, ഖോര്‍ഫക്കാന്‍, ദിബ്ബ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബസ് മാര്‍ഗം റാക് വിമാനത്താവളത്തില്‍ എത്തുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.