ദുബൈ: നമ്മുടെ സ്വന്തം റാഷിദ് ഹോസ്പിറ്റൽ ഗൾഫ്- വടക്കൻ ആഫ്രിക്കൻ മേഖലയിൽ മാത്രമല ്ല യൂറോപ്പിലെ പോലും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളോട് കിടപിടിക്കുന്നതെന്ന് റിപ ്പോർട്ട്. മിന മേഖലയിലെയും യൂറോപ്പിലെയും ഏറ്റവും മികച്ച 10 ആരോഗ്യ കേന്ദ്രങ്ങളിലൊന്നായി വിലയിരുത്തുന്ന റിപ്പോർട്ട് ജോൺസൻ ആൻറ് ജോൺസൻ ആണ് പുറത്തുവിട്ടത്. അസ്ഥിരോഗ ചികിസതയിലും ട്രോമാ സർജറിയിലുമാണ് ആശുപത്രിയുടെ മികവ്. ഏകദേശം ആറായിരത്തോളം എല്ലു പൊട്ടൽ ചികിത്സകളാണ് റാഷിദിൽ നൽകി വരുന്നത്. മികച്ച സേവനമുള്ള ഇവിടം ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടമാരുടെ അംഗീകൃത പരിശീലന കേന്ദ്രം കൂടിയാണ്.
അന്താരാഷ്ട്ര അംഗീകാരം കൈവരിക്കാനായത് ദുബൈയുടെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ മുന്നേറ്റത്തിെൻറ മികച്ച തെളിവാണെന്ന് വിശേഷിപ്പിച്ച ആശുപത്രി സി.ഇ.ഒ ഡോ. ഫഹദ് ബസ്ലൈബ് അന്താരാഷ്ട്ര ചികിത്സാ ഭൂപടത്തിൽ നിലവാരമുള്ള ചികിത്സയുടെ കേന്ദ്രമായി നാട് മാറിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ആശുപത്രിയിലെ ഒാർതോപീഡിക് ആൻറ് ട്രോമാ ഡിപ്പാർട്മെൻറിൽ അതി പ്രശസ്തരായ വിദഗ്ധരടക്കം 50 ഡോക്ടർമാരാണ് പ്രവർത്തിക്കുന്നതെന്ന് വിഭാഗം മേധാവി ഡോ. ബിലാൽ അൽ യഫാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.