ദുബൈ: രണ്ടുമാസം മുമ്പ് നാടണയാൻ കൊതിച്ച് ദുബൈ വിമാനത്താവളത്തിൽ എത്തുേമ്പാൾ മഹ്മൂദിെൻറ മനസ്സുനിറയെ വീടും മക്കളുമായിരുന്നു. ബോർഡിങും കഴിഞ്ഞ് വിമാനത്തിനായി കാത്തിരിക്കുേമ്പാൾ തളർന്നുവീണ മഹ്മൂദ് ദിവസങ്ങൾക്കുശേഷം കണ്ണുതുറന്നപ്പോൾ കണ്ടത് ദുബൈ റാശിദ് ആശുപത്രിയിലെ ഐ.സി.യു. രണ്ടു മാസത്തെ ആശുപത്രി വാസത്തിനുശേഷം അദ്ദേഹം ഇന്ന് വീണ്ടും ദുൈബ വിമാനത്താവളത്തിൽ എത്തും, സ്ട്രെച്ചറിൽ. രോഗാവസ്ഥയിൽ വലിയ വ്യത്യാസമൊന്നുമില്ല. ബോധമുണ്ടെന്നു മാത്രം.
കിടന്ന കിടപ്പിലാണ്. ഇടതുവശം പൂർണമായും തളർന്നു. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിെൻറയും ഇടപെടലിനെ തുടർന്ന് രണ്ടുലക്ഷം ദിർഹമിെൻറ ബിൽ എഴുതിത്തള്ളിയ റാശിദ് ആശുപത്രി അധികൃതരുടെ കരുണയാണ് മഹ്മൂദിന് നാട്ടിലേക്കുള്ള യാത്രക്ക് വഴിതെളിച്ചത്. രാവിലെ ഒമ്പതിന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ നാദാപുരം പാറക്കടവ് സ്വദേശി മഹ്മൂദ് നാട്ടിലേക്ക് തിരിക്കും. ഇനിയുള്ള ചികിത്സ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്. രണ്ടു പെൺമക്കളും ഭാര്യയുമടങ്ങിയ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് 51കാരനായ മഹ്മൂദിെൻറ അവസ്ഥ. നാട്ടിലുള്ള സുമനസ്സുകൾ കനിഞ്ഞില്ലെങ്കിൽ പട്ടിണിയിലേക്ക് തള്ളപ്പെടും ഈ കുടുംബം. ദുബൈ സബ്ക്കയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ് മഹ്മൂദ്. സെപ്റ്റംബർ ഒമ്പതിന് സ്ട്രോക്ക് ബാധിച്ച് തളർന്നുവീണ മഹ്മൂദിെൻറ വിവരമറിഞ്ഞ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയാണ് ബിൽ തുക എഴുതിത്തള്ളാൻ ഇടപെട്ടത്.
കോൺസുലേറ്റിെൻറയും എയർ ഇന്ത്യയുടെയും സഹായവും ഇവർക്ക് തുണയായി. യാത്രച്ചെലവ് വഹിക്കുന്നത് കോൺസുലേറ്റാണ്. കൂടെ പോകുന്ന നഴ്സിെൻറ ചെലവ് സ്ഥാപന ഉടമ വഹിക്കും. ഭാര്യാസഹോദരൻ മുഹമ്മദ് അഷ്റഫും സഹായിയായി ഒപ്പം പോകുന്നുണ്ട്. നാട്ടിലെത്തിയാലും സുമനസ്സുകളുടെ സഹായമില്ലെങ്കിൽ ഈ കുടുംബം പട്ടിണിയിലേക്ക്
നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.