ദുബൈ: റഷീദ് സീനത്ത് ഗ്രൂപ്പിന്റെ 'ആർ എൻ സീ' ഹാപ്പിനസ് മാൾ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. മഞ്ചേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന മാളിന്റെ ലോഗോ പ്രകാശനം ദുബൈയിൽ ദേര ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ് നിർവഹിച്ചത്. റഷീദ് സീനത്ത് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സീനത്ത് റഷീദ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചു നിലകളിലായി ഒരു ലക്ഷം ചതുരശ്ര അടിയിലാണ് മാൾ ഒരുങ്ങുന്നത്.
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിപണിയുടെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതായിരിക്കും ഹാപ്പിനസ് മാളെന്ന് സീനത്ത് റഷീദ് പറഞ്ഞു. നൂറിലധികം ദേശീയ-രാജ്യാന്തര ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന ബ്രാൻഡഡ് റെഡിമെയ്ഡ് ഷോറൂമുകൾ, റഷീദ് സീനത്ത് വെഡിങ് ഫാഷൻ സ്റ്റോർ, ബ്രൈഡൽ ഡിസൈനർ സ്റ്റുഡിയോ, സൂപ്പർമാർക്കറ്റ്, ഫുഡ് കോർട്ടുകൾ, ഫാൻസി ആൻഡ് ഫൂട്വെയർ, ഗെയിം സോൺ, ബ്രൈഡ് ആൻഡ് ഗ്രൂം മീറ്റിങ് പോയന്റ്, മിനി കോൺഫറൻസ് ഹാൾ എന്നിവയടങ്ങിയ മാളാണ് ഒരുക്കുന്നത്.
പദ്ധതിയുടെ ഭാഗമാകാൻ ഇടത്തരക്കാരും സാധാരണക്കാരുമായ പ്രവാസികൾക്ക് നിക്ഷേപസൗകര്യമുണ്ടെന്നും സുതാര്യമായ സാമ്പത്തിക ഇടപാടാണ് ഗ്രൂപ് ഉറപ്പുനൽകുന്നതെന്നും സീനത്ത് റഷീദ് വാർത്തസമ്മേളത്തിൽ വ്യക്തമാക്കി. നിർമാണം ആരംഭിച്ച മാൾ മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു.സൈനുൽ ആബിദ് മുശൈഖ് തങ്ങൾ മഞ്ചേരി, റഷീദ് സീനത്ത് ഗ്രൂപ് ഡയറക്ടർമാരായ എ.പി. ആസിഫ് മൊയ്തീൻ, പി.എം.ആർ. റഹ്മാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.