ദുബൈ: മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ബിസിനസ് അവാര്‍ഡ് യു.എ.ഇ എക്സ്ചേഞ്ചിന് സമ്മാനിച്ചു. ദുബൈ മദീനത്ത് ജുമൈറ അറീനയില്‍ നടന്ന പരിപാടിയില്‍
ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമില്‍നിന്ന് യു.എ.ഇ എക്സ്ചേഞ്ച് ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി അവാര്‍ഡ് ഏറ്റുവാങ്ങി. ബിസിനസ് മികവില്‍ പുതിയ നിലവാരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിശിഷ്ടമായ ഉപഭോക്തൃ സേവനം ലഭ്യമാക്കുന്നതിനുമായി യു.എ.ഇ എക്സ്ചേഞ്ച് നടത്തുന്ന തുടര്‍ച്ചയായ യത്നങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്.
ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമില്‍നിന്ന് വലിയ ബഹുമതിയായ അവാര്‍ഡ് ലഭിച്ചതോടെ തങ്ങള്‍ ആദരിക്കപ്പെട്ടുവെന്ന് ബി.ആര്‍. ഷെട്ടി പറഞ്ഞു. തങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിനും ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നില്‍ വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണത്തിനുമുള്ള സമ്മതപത്രമാണ് ഈ അവാര്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിസിനസ് മികവിനും ഉപഭോക്തൃ സേവനത്തിനുമുള്ള തങ്ങളുടെ പ്രയത്നങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
ഇത് തങ്ങള്‍ക്ക് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനം നല്‍കുന്മന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.