റാസൽഖൈമ: സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്കായി ഏകദിന വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഹബീബ് മുണ്ടോൾ, പി.ടി.സി പ്രസിഡന്റ് മുഹമ്മദ് ഖമറുസ്സമാന്, അസി. മാനേജർ ശ്യാമള പ്രസാദ്, വൈസ് പ്രിൻസിപ്പൽ എം. പ്രീത തുടങ്ങിയവർ പങ്കെടുത്തു.
സ്കൗട്ട് മാസ്റ്റർ റിജിൻ, ഗീത തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. വ്യക്തിഗത വികസനത്തിന് ആവശ്യമായ ക്ലാസുകൾ, പ്രഥമ ശുശ്രൂഷ ക്ലാസ്, ട്രഷർ ഹണ്ട് തുടങ്ങിയവക്ക് പുറമേ കുട്ടികൾ അവതരിപ്പിച്ച കലാവിരുന്നും ഏറെ ആകർഷകമായി. ക്യാമ്പിനോടനുബന്ധിച്ച് റാസൽഖൈമയിലെ വിവിധ മാളുകളിൽ കുട്ടികൾ നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം പൊതുജന ശ്രദ്ധ പിടിച്ചുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.